HOME
DETAILS
MAL
എം.ഡി, എം.എസ് കോഴ്സ് ഫീസ് നിശ്ചയിച്ചു
backup
April 10 2018 | 17:04 PM
തിരുവനന്തപുരം: പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളജിലെ 2016-17 വര്‍ഷത്തെ എം.എസ്, എം.ഡി കോഴ്സുകളുടെ ഫീസ് ഘടന ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ ഫീ റെഗുലേറ്ററി കമ്മിറ്റി നിജപ്പെടുത്തി.
കോളജിന്റെ വരവു ചിലവുകള്‍ പരിശോധിച്ച ശേഷമാണ് ഫീ റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷന്‍ ഇന്നലെ ഫീസ് നിശ്ചയിച്ച് ഉത്തരവിറക്കിയത്.
പി.ജി ക്ലിനിക്കല്‍ കോഴ്സിന് 2016-17 അധ്യയന വര്‍ഷം 7,84,250 രൂപയും പി.ജി നോണ്‍ ക്ലിനിക്കല്‍ കോഴ്സിനു 3,19,200 രൂപയും ഡിപ്ലോമാ ക്ലിനിക്കല്‍ കോഴ്സിനു 6,06,450 രൂപയുമാണ് വാര്‍ഷിക ഫീസ്. ഇതില്‍ കൂടുതല്‍ തുക ഈടാക്കിയിട്ടുണ്ടെങ്കില്‍ അത് അടുത്ത ഫീസില്‍ ഇളവ് ചെയ്തു കൊടുക്കണമെന്നും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."