ദാവൂദ് ഇബ്രാഹിമുമായി ബന്ധം: മഹരാഷ്ട്രാ റവന്യൂ മന്ത്രി രാജിവച്ചു
മുംബൈ: ഫട്‌നാവിസ് മന്ത്രിസഭയിലെ മുതിര്‍ന്ന അംഗവും റവന്യൂ മന്ത്രിയുമായ ഏക്‌നാഥ് ഗഡ്‌സെ രാജിവച്ചു. ഭൂമിയിടപാടുമായി ബന്ധപ്പെട്ടും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമുമായി ഫോണ്‍ബന്ധം ഉണ്ടെന്ന ആരോപണവും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി.
പൊതുവിപണിയില്‍ 23 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി ഏക്‌നാഥിന്റെ ഭാര്യയും മരുമകനും മൂന്നു കോടി രൂപയ്ക്ക് സ്വന്തമാക്കിയെന്നാണ് ഒരാരോപണം. രാജ്യം പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ദാവൂദ് ഇബ്രാഹിമുമായി ഏക്‌നാഥ് ടെലിഫോണ്‍ ബന്ധം പുലര്‍ത്തിയെന്ന ആരോപണം തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ട്.
നേരത്തെ ഗഡ്‌സേയോട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടിയിരുന്നു. മന്ത്രിക്കെതിരായ ആരോപണങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് പാര്‍ട്ടി മഹാരാഷ്ട്ര ഘടകത്തോടും ഷാ ആവശ്യപ്പെട്ടിരുന്നു.
തിങ്കളാഴ്ച മുഖ്യമന്ത്രിയുമായി ഏക്‌നാഥ് കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്ര നിലപാട് അറിയാന്‍ കാത്തിരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."