കായല്‍ സമ്മേളനത്തിന്റെ 105ാം വാര്‍ഷികാഘോഷം
കൊച്ചി: കായല്‍ സമ്മേളനത്തിന്റെ 105ാം വാര്‍ഷികാഘോഷം അംബേദ്കര്‍ ജയന്തി ദിനമായ 14 മുതല്‍ 21 വരെ സംഘടിപ്പിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 14ന് വൈകിട്ട് 5.30ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ലാലന് സ്ക്വയറില്‍ എത്തിച്ചേരും. തുടര്‍ന്ന് നടക്കുന്ന പൊതുയോഗം ജസ്റ്റിസ് കെ. തങ്കപ്പന് ഉദ്ഘാടനം ചെയ്യും. അഡ്വ. ശാന്തമ്മ അധ്യക്ഷയാകും.
15 മുതല്‍ 19 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശാക്തീകരണ യോഗങ്ങള്‍ നടത്തും. 20 ന് പകല്‍ രണ്ടിന് മറൈന്‍ ഡ്രൈവില്‍ യുവജന ശാക്തീകരണ സമ്മേളനം നടക്കും. 21 ന് രാവിലെ 10.40 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് തങ്കപ്പന് അധ്യക്ഷനാകും.
വൈകിട്ട് നാലിന് ചേരുന്ന പൊതുസമ്മേളനം ജസ്റ്റിസ് സി.എസ് കര്ണന് ഉദ്ഘാടനം ചെയ്യും. എം.ജി ട്രസ്റ്റ് ചെയര്മാന് പി.വി കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. കായല്‍ സമ്മേളന സ്കോളര്‍ഷിപ്പുകളും മഹാത്മ അയ്യങ്കാളി പുരസ്കാരവും ചടങ്ങില്‍ വിതരണം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്മാന് പി.വി കൃഷ്ണന്‍കുട്ടി, വൈസ് ചെയര്മാന്മാരായ കെ.കെ ജയന്തന്, രാമചന്ദ്രന് മുല്ലശ്ശേരി, കണ്‍വീനര്‍ എ. ശശിധരന്, ട്രഷറര്‍ സി.പി അയ്യപ്പന്, കമ്മിറ്റിയംഗങ്ങളായ വി. കമലന്, എം.ജി പുരുഷോത്തമന്, എം.കെ വേണു, ടി. രവീന്ദ്രന്, പി.കെ ബാഹുലേയന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."