HOME
DETAILS
MAL
ഇന്ത്യ-അഫ്ഗാന് ബന്ധം ഒരിക്കലും മുറിയില്ലെന്ന് പ്രധാനമന്ത്രി
backup
June 04 2016 | 10:06 AM
ഹെറാത്ത്: അഫ്ഗാന് ഇന്ത്യ നിര്‍മിച്ചുനല്‍കിയ സല്‍മ ഡാമിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയും ചടങ്ങില്‍ പങ്കെടുത്തു.
അഫ്ഗാനും ഇന്ത്യയും തമ്മിലുള്ള ബന്ധം ഒരിക്കലും മുറിയില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ ഡാം കല്ലും സിമന്റും കൊണ്ടു മാത്രം നിര്‍മിച്ചതല്ലെന്നും ഇരു രാജ്യങ്ങളുടെയും സൗഹൃദം കൊണ്ടുമാണെന്നും മോദി പറഞ്ഞു.
ഹെറാത്ത് നഗരത്തില്‍നിന്നു 165 കിലോമീറ്റര്‍ അകലെയാണ് ഡാം സ്ഥിതി ചെയ്യുന്നത്. 48 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഡാം പദ്ധതിയിലൂടെ 75,000 ഹെക്ടര്‍ ഭൂമിയിലേക്കുള്ള ജലസേചനവും സാധ്യമാകും.
ഏകദേശം 1,700 കോടി രൂപയായിരുന്നു പദ്ധതിയുടെ നിര്‍മാണ ചെലവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."