HOME
DETAILS
MAL
കണ്ണപുരം റെയില്‍വേ സ്റ്റേഷന് സമീപം തീപിടിത്തം
backup
April 11 2018 | 07:04 AM
പഴയങ്ങാടി: കണ്ണപുരം റെയില്‍വേ സ്റ്റേഷന് ഒന്നാം പ്ലാറ്റ്ഫോമിന് സമീപം തീപിടിത്തം. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. തീ ആളിപടരുന്നത് കണ്ട യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പ്ലാറ്റ്ഫോമിന് സമീപത്തെ പറമ്പിലെ ഉണങ്ങിയ പുല്‍മേടും കുറ്റിചെടികളും കത്തിയമര്‍ന്നു. കണ്ണൂരില്‍ നിന്നെത്തിയ അഗ്നിശമനസേന മണിക്കൂറുകളോളം പണിപ്പെട്ടാണ് തീ അണച്ചത്. കഴിഞ്ഞദിവസം ചെറിയ തോതില്‍ തീയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഇത് അവഗണിച്ചതാണ് വന്‍ തീപിടിത്തത്തിന് കാരണമായത്. സാമൂഹ്യവിരുദ്ധരാണ് തീയിട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."