HOME
DETAILS

പ്ലാസ്റ്റിക് റെയ്ഡ് ശക്തമാക്കി ഭരണകൂടം

  
backup
April 11 2018 | 07:04 AM

%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d-%e0%b4%b1%e0%b5%86%e0%b4%af%e0%b5%8d%e0%b4%a1%e0%b5%8d-%e0%b4%b6%e0%b4%95%e0%b5%8d%e0%b4%a4

 

കണ്ണൂര്‍: വിഷു സീസണില്‍ പ്ലാസ്റ്റിക് കാരി ബാഗുകളുടെ വിതരണം വ്യാപകമാവാനുള്ള സാധ്യത മുന്നില്‍കണ്ട് റെയ്ഡുകള്‍ ശക്തമാക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കി. പ്ലാസ്റ്റിക് നിരോധനം, കുടിവെള്ള ക്ഷാമം, പുതിയ കെട്ടിടങ്ങള്‍ക്കുള്ള ഭൂജല പരിപോഷണ സംവിധാനം, മാലിന്യ നിര്‍മാര്‍ജനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നടത്തിയ അവലോകന യോഗത്തിലാണ് തീരുമാനം. ചിലയിടങ്ങളില്‍ റെയിഡില്‍ പ്ലാസ്റ്റിക് ബാഗുകള്‍ കണ്ടെടുക്കുന്ന കേസുകളില്‍ ചെറിയ തുക മാത്രം പിഴയീടാക്കുന്നത് ശ്രദ്ധയില്‍പെട്ടതായി കലക്ടര്‍ പറഞ്ഞു. പിടിച്ചെടുക്കുന്ന പ്ലാസ്റ്റിക് കാരിബാഗുകളുടെ തോതനുസരിച്ച് 5,000 മുതല്‍ 10,000 വരെ രൂപ പിഴയീടാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. നേരത്തേ പ്ലാസ്റ്റിക് ബാഗ് പിടിച്ചെടുത്ത കടകളില്‍ വീണ്ടും പരിശോധന നടത്തണം. ഇവിടെ നിന്ന് തുടര്‍ന്നും ലഭിക്കുന്ന പക്ഷം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയില്‍ മൂന്ന് കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്തു. പ്ലാസിറ്റിക് ബാഗ് വില്‍പ്പന ആവര്‍ത്തിച്ച ജില്ലയിലെ പത്തോളം കടകള്‍ക്ക് ലൈസന്‍സ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കാന്‍ ആവശ്യപ്പെട്ട് നോട്ടിസ് നല്‍കിയതായും സെക്രട്ടറിമാര്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ കുടിവെള്ളക്ഷാമം ഇല്ലാത്ത പ്രദേശങ്ങളിലും അത് ഉണ്ടാവാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് ടെണ്ടര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഭൂജലപോഷണ സംവിധാനം ഏര്‍പ്പെടുത്താത്ത വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നമ്പര്‍ നല്‍കരുതെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണം. നമ്പര്‍ ലഭിച്ച കെട്ടിടങ്ങള്‍ ഇവ പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ അനില്‍ കുമാര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.വി രഞ്ജിത്ത് സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  8 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  10 hours ago