HOME
DETAILS

ഉപേക്ഷിച്ച പാറമടകളില്‍ അപകടമൊഴിവാക്കാന്‍ മുന്‍കരുതല്‍ വേണം

  
backup
April 11 2018 | 19:04 PM

%e0%b4%89%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%aa%e0%b4%be%e0%b4%b1%e0%b4%ae%e0%b4%9f%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

കൊച്ചി: പാട്ട കാലാവധി അവസാനിച്ച ശേഷം ഉപേക്ഷിക്കുന്ന പാറമടകളില്‍ ഭാവിയില്‍ അപകടമുണ്ടാകാതിരിക്കാന്‍ പാട്ടത്തിനെടുത്ത കക്ഷികളെ കൊണ്ടുതന്നെ ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ബന്ധപ്പെട്ട ജിയോളജിസ്റ്റിന്് നിര്‍ദേശം നല്‍കണമെന്ന് സര്‍ക്കാരിനോട് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. പരിസ്ഥിതി പഠനം പാഠ്യവിഷയമാക്കിയ വിദ്യാര്‍ഥികളുടെ ഗ്രൂപ്പുണ്ടാക്കി ഉപയോഗശൂന്യമായ പാറമടകളുടെ സംരക്ഷണം സംബന്ധിച്ചുള്ള ഉത്തരവാദിത്വം ഏറ്റെടുപ്പിക്കണമെന്നും കമ്മിഷന്‍ അധ്യക്ഷന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു. ബന്ധപ്പെട്ട ജിയോളജിസ്റ്റിന്റെ നേതൃത്വത്തില്‍ പദ്ധതി നടപ്പിലാക്കണം.
എറണാകുളം ജില്ലയില്‍ പ്രവര്‍ത്തനരഹിതമായ മുഴുവന്‍ പാറമടകളിലും സുരക്ഷയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി സംബന്ധിച്ച് രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ വെങ്ങോല സ്വദേശി തോമസ് കെ ജോര്‍ജ് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ജില്ലയിലെ പ്രവര്‍ത്തനരഹിതമായ പാറമടകളില്‍ അപകടങ്ങള്‍ ഉണ്ടാകാതെ സംരക്ഷിക്കുന്നതിന് പാറമട സേഫ്റ്റി ഫണ്ട് രൂപീകരിച്ചിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കലക്ടര്‍ കമ്മിഷനെ അറിയിച്ചു.
2017 നവംബര്‍ 15 ന് ഫണ്ട് വിനിയോഗിക്കുന്നത് സംബന്ധിച്ച യോഗം ചേര്‍ന്നെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് കമ്മിഷന്‍ വിലയിരുത്തി. പാറമട നടത്തിയ ശേഷം ഉപേക്ഷിച്ചവരില്‍ പലരും പാറമട സംരക്ഷണ ഫണ്ട് അടയ്ക്കാത്തവരാണെന്ന് പരാതിക്കാരന്‍ കമ്മിഷനെ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago