സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഇടുപ്പ് മാറ്റിവക്കല്‍ ശസ്ത്രക്രിയ
അടിമാലി : ഇടുപ്പ് മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തിയ ആദ്യ സര്‍ക്കാര്‍ ആശുപത്രിയായി അടിമാലി താലൂക്ക് ആശുപത്രി.
അടിമാലി താലൂക്കാശുപത്രിയിലെ അസ്ഥിവിഭാഗം മേധാവി ഡോ. ഫിനിക്സ് ബേബിയുടെ നേത്യത്വത്തിലുള്ള സംഘം കാന്തലൂര് സ്വദേശി സുധ(36) ക്കാണ് ഇടുപ്പ് മാറ്റിവക്കല്‍ ശസ്ത്രക്രിയ നടത്തിയത് .ഇടതുവശത്തെ ഇടുപ്പില്‍ അസ്ഥിക്ക് ദ്രവീകരണം സംഭവിച്ചതോടെയാണ് ഇവര്‍ ചികിത്സതേടി ആശുപത്രിയിലെത്തിയത് .
തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയക്കിയത്. രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ വൈകിട്ട് നാലിനാണ് അവസാനിച്ചത് .
ഇന്നലെ സുധയ്ക്ക് വാക്കറിന്റെ സഹായത്തോടെ നടക്കാനായി. ഒരാഴ്ചക്കുള്ളില്‍ ഇവര്‍ക്ക് ആശുപത്രിവിടാനാകുമെന്ന ഡോ ഫിനിക്സ് ബേബി പറഞ്ഞു .ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് ഇടുപ്പ് മാറ്റിവക്കല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രി സുപ്രണ്ട് ഡോ.സത്യബാബു, ഓര്‍ത്തോ വിഭാഗത്തിലെ ഡോ.നാഗ് സഞ്ചിവ് , ജില്ലാ ആശുപത്രിയില്‍ നിന്നുള്ള അനസ്തെറ്റിസ്റ്റ് ഡോ. അതുല്‍, സ്റ്റാഫ് നഴ്സ് ടോണി എല്‍ദോസ് എന്നിവര്‍ ശസ്ത്രകിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."