HOME
DETAILS
MAL
ദേശീയപാത വികസനം; സ്ഥലമുടമകളുടെ യോഗം ചേര്‍ന്നു
backup
April 12 2018 | 06:04 AM
മാറഞ്ചേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി സര്‍വേ നടക്കാനിരിക്കുന്ന വെളിയങ്കോട്, പെരുമ്പടപ്പ് പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം പാലപെട്ടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. നഷ്ടപരിഹാരത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാന് അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെ യോഗം ബഹളമയമായി.
ഭൂവുടമകള്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചതോടെ യോഗം നിര്‍ത്തിവെച്ചു. യോഗത്തില്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമജാ സുധീരന് അധ്യക്ഷയായി.
ഡെപ്യൂട്ടി കലക്ടര്‍, താഹസില്‍ധാര്‍, ദേശീയപാത ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."