HOME
DETAILS
MAL
നിലമ്പൂരിലെ സ്കൂളുകള്‍ക്ക് പത്ത് കോടിയുടെ ഭരണാനുമതി
backup
April 12 2018 | 06:04 AM
നിലമ്പൂര്‍: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുതിനു വേണ്ടിയുള്ള സ്കീമില്‍ ഉള്‍പ്പെടുത്തി നിലമ്പൂര്‍ നിയോജകമണ്ഡലത്തിലെ നാലുസ്കൂളുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പത്തുകോടി രൂപയുടെ ഭരണാനുമതിയായി ഉത്തരവിറങ്ങി. പൂക്കോട്ടുംപാടം ജി.എച്ച്.എസ്.എസിന് 3.44 കോടി രൂപ, എടക്കര ജി.എച്ച്.എസ്.എസിന് 3.11 കോടി, മൂത്തേടം ജി.എച്ച്.എസ്.എസിന് 4.86 കോടി, പുള്ളിയില്‍ ജി.യു.പി.എസിന് 1.8 കോടി എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."