നഷ്ടപ്പെടുന്നത് നൂറിലധികം ജലസ്രോതസുകള്‍; 340 ഏക്കര്‍ നെല്‍വയല്‍!
പൊന്നാനി: ദേശീയപാത വികസനത്തിനു ജനവാസ മേഖലകളിലൂടെ അലൈന്‍മെന്റ് തയാറാക്കിയതിലൂടെ നഷ്ടപ്പെടുന്നതു പൊതു ആവശ്യത്തിനുള്ള ആറു കിണറുകളും പാടശേഖരത്തിലുള്ള നൂറിലേറെ കിണറുകളും.
ഇതിനു പുറമേ നിരവധി വീടുകളിലെ കിണറുകളും കുഴല്‍ക്കിണറുകളും നഷ്ടപ്പെടും.
പുതിയ പാത വരുന്നതോടെ 340 ഏക്കറോളം നെല്‍വയലാണ് ജില്ലയില്‍ ഇല്ലാതാകുക. ഇതില്‍ 200 ഏക്കര്‍ സ്ഥലത്ത് നിലവില്‍ കൃഷി ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ജലസ്രോതസുകളായ തണ്ണീര്‍ത്തടങ്ങളും 11 ചിറകളും തോടുകളുമൊക്കെ നികത്തപ്പെടും.
ഇവ മണ്ണിട്ടുനികത്തുന്നതോടെ ആ പ്രദേശങ്ങളിലെ കിണറുകളും വറ്റും.
കൂടാതെ തെങ്ങുകള്‍ ഉള്‍പ്പെടെ അനേകം മരങ്ങളും ഇല്ലാതാകും. ജില്ലയുടെ പല ഭാഗങ്ങളിലും ദേശീയപാതാ സ്ഥലം കൈയേറിയ വന്‍കിടക്കാരുടെ സ്ഥാപനങ്ങള്‍ പൊളിച്ചുനീക്കാതെ നൂറിലേറെ വീടുകളും ജലസ്രോതസുകളും നെല്‍വയലുകളും നശിപ്പിക്കുന്നതില്‍ പ്രതിഷേധമുയരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."