ടെക്‌നോളജി സൗഹൃദങ്ങള്‍ക്ക് മതിലുകള്‍ സൃഷ്ടിക്കുന്നു: സത്താര്‍ പന്തല്ലൂര്‍
കുമ്പള: പുതിയ കാലത്തെ സമൂഹത്തില്‍ കാണുന്ന മാറ്റങ്ങളെ വേണ്ട രൂപത്തില്‍ ദര്‍ശിക്കാനാവാത്തതാണ് ഇന്ന് അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍. പുതിയ കാലത്തെ ടെക്‌നോളജി സൗഹൃദങ്ങള്‍ക്കു മേല്‍ മതിലുകള്‍ തീര്‍ക്കുമ്പോള്‍ ഇത്തരം മതിലുകളെ ഇല്ലാതാക്കാന്‍ സംഘടനകളും സ്ഥാപനങ്ങളും ക്രിയാത്മകമായ ഇടപെടല്‍ നടത്തണം. എന്നാല്‍ മാത്രമേ മൂല്യബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂവെന്നും ആ പ്രയാണത്തിലാണ് ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
ഇമാം ശാഫീ ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചു നടന്ന 'യുവപ്രഭാവം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സയ്യിദ് ജഅഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷനായി.
സയ്യിദ് പൂക്കോയ തങ്ങള്‍ ചന്തേര പ്രാര്‍ഥന നടത്തി. എം.എ ഖാസിം മുസ് ലിയാര്‍ ആമുഖ പ്രഭാഷണം നടത്തി. കെ.എല്‍ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, ടി.പി അലി ഫൈസി, സയ്യിദ് ഹുസൈന്‍ തങ്ങള്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ.എം അഷ്‌റഫ്, ബഷീര്‍ ദാരിമി തളങ്കര, ഹാരിസ് ദാരിമി ബെദിര, ഷറഫുദ്ധീന്‍ കുണിയ, എ.കെ ആരിഫ്, സി.എ സുബൈര്‍, സലാം ഫൈസി പേരാല്‍, സുബൈര്‍ നിസാമി, ഖാസിം ഫൈസി , സിറാജുദ്ധീന്‍ ഖാസിലേന്‍, യൂസുഫ് ഉളുവാര്‍, നാസര്‍ മൊഗ്രാല്‍, ലത്തീഫ് മൗലവി ചെര്‍ക്കള, പി.എച്ച് സുഹൈര്‍ അസ്ഹരി, എന്‍.കെ അബ്ദുല്ല മൗലവി, ബാലകൃഷ്ണന്‍ മാസ്റ്റര്‍, മുഹമ്മദ് ഫൈസി, ലെത്തീഫ് ഉളുവാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."