HOME
DETAILS

കത്‌വ ബലാത്സംഗക്കൊലയില്‍ കേന്ദ്രത്തിന്‍റെ ആദ്യ പ്രതികരണം; ഒന്നും പറയാതെ പ്രധാനമന്ത്രി

  
backup
April 12 2018 | 12:04 PM

kathua-rape-murder-case-vk-singh

ന്യൂഡല്‍ഹി: കത്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി കൂട്ട ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ആദ്യ പ്രതികരണവുമായി കേന്ദ്രമന്ത്രി. എട്ടു വയസ്സുകാരിയെ മനുഷ്യനായി കാണുന്നതില്‍ നാം പരാജയപ്പെട്ടെന്ന് വിദേശകാര്യ സഹമന്ത്രി വി.കെ സിങ് പറഞ്ഞു. പെണ്‍കുട്ടിക്ക് നീതി നിഷേധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രാജ്യത്ത് വലിയ പ്രതിഷേധത്തിലേക്കു വഴിവച്ച സംഭവത്തില്‍ പ്രതികരണം അറിയിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ല. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഇത് ഉപവസിക്കാനുള്ള സമയമല്ലെന്നും സ്വന്തം സംസ്ഥാനങ്ങളില്‍ സ്ത്രീത്വം അപമാനിക്കപ്പെടുമ്പോള്‍ സംസാരിക്കേണ്ട സമയമാണിതെന്നും കപില്‍ സിബല്‍ പറഞ്ഞു. പാര്‍ലമെന്റ് സ്തംഭനത്തില്‍ മോദിയടക്കം ബി.ജെ.പി എം.പിമാര്‍ ഇന്ന് ഉപവാസ സമരം നടത്തുകയാണ്.

ആ കൊടുംക്രൂരത ഇങ്ങനെ

ജനുവരി പത്തിന് കത്‌വയിലെ രസനയിലെ വീട്ടില്‍ നിന്ന് കാണാതായ ആസിഫയെന്ന എട്ടുവയസ്സുകാരിയുടെ മൃതദേഹം ഏഴു ദിവസത്തിനു ശേഷം കാട്ടില്‍ കണ്ടെത്തുകയായിരുന്നു. രണ്ടു പൊലിസുകാരടക്കം ആറു പേര്‍ ചേര്‍ന്ന് മൂന്നുതവണ കുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും ക്രൂരമായി കൊലപ്പെടുത്തുകയുമായിരുന്നു. ഒരാഴ്ചക്കാലം ക്ഷേത്രത്തില്‍ ഒളിപ്പിച്ചാണ് കുട്ടിയെ പീഡിപ്പിച്ചു കൊന്നത്.

ക്ഷേത്രത്തിനുള്ളില്‍ വെച്ചായിരുന്നു ബലാല്‍സംഗം എന്നതിന് ഡി.എന്‍.എ പരിശോധനയില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പൊലിസ് കുറ്റപത്രത്തില്‍ പറയുന്നു. ബലാല്‍സംഗത്തിനിരയാക്കിയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ചായിരുന്നു കൊലപാതകം. മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. കൊല്ലുന്നതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലിസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടുകൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്‍ക്ക് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!. കുറ്റപത്രത്തിലെ ഭീകരമായ വിവരങ്ങളാണിത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലിസുകാര്‍ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രം പറയുന്നു.

കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗകൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പൊലിസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവുനശിക്കാന്‍ ശ്രമിച്ചതിന് ദത്ത,രാജ് എന്നീ പൊലിസുകാരെയും അറസ്റ്റുചെയ്തു.

പ്രദേശത്തെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ഒരു എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരമാണ് കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പൊലിസ് പറയുന്നത്. സനഗ്രാമത്തിന്റെ വനാതിര്‍ത്തിയില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയില്‍ ഇരുപതോളം വരുന്ന നാടോടി മുസ്‌ലിം ബക്കര്‍വാള്‍ കുടുംബങ്ങള്‍ അവിടെയെത്തുകയും സ്ഥലം വാങ്ങി വീടുകള്‍ പണിത് താമസിക്കുകയും ചെയ്തു.

പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവര്‍ത്തിക്കുകയാണ്. പ്രതികള്‍ അറസ്റ്റിലായതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്ത കത്‌വയില്‍ പ്രതികളെ പിന്തുണച്ച് ഹിന്ദു ഏകതാ മഞ്ച് എന്ന സംഘടന രൂപീകരിച്ചതായാണ് വിവരം. സംസ്ഥാനത്ത് ബി.ജെ.പി മന്ത്രിമാരായ ലാല്‍ ചന്ദ്, ചന്ദ്രന്‍ പ്രകാശ് ഗംഗ, എന്നിവര്‍ പ്രതികളെ രക്ഷിക്കാന്‍ സഹായം നല്‍കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

പ്രത്യേക സംഘത്തെക്കൊണ്ട് കേസ് അന്വേഷിക്കണമെന്ന ആവശ്യം നേരത്തെ ജമ്മുകാശ്മീരില്‍ സര്‍ക്കാര്‍ തള്ളിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമായതോടെ ക്രൈം ബ്രാഞ്ച് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷവും കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നാരോപിച്ച് അഭിഭഷകരടക്കമുള്ളവര്‍ സംസ്ഥാനത്ത് പ്രതിഷേധം തുടരുന്നതിനിടെയാണ് പൊലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago