HOME
DETAILS

പോരുന്നോ നാട്ടിലേക്ക്, വിമാനത്തില്‍...?

  
backup
April 12 2018 | 20:04 PM

%e0%b4%aa%e0%b5%8b%e0%b4%b0%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8b-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5

കൊണ്ടോട്ടി: 1988 ഫെബ്രുവരി 12, മുംബൈ വിമാനത്താവളത്തില്‍ എയര്‍ട്രാഫിക് നിയന്ത്രിക്കുന്നതിനിടെയാണ് കുളിര്‍തെന്നലായി ഒരു മലയാളിയുടെ സ്വരം കേള്‍ക്കുന്നത്. പോരുന്നോ നാട്ടിലേക്ക്, വിമാനത്തില്‍...?. ഇന്ത്യന്‍ എയര്‍ലൈന്‍സ് വൈമാനികനും മലയാളിയുമായ ക്യാപ്റ്റന്‍ രാമചന്ദ്രനായിരുന്നു അത്. മറുപടി ഞാനുടനെ പറഞ്ഞു. കൂടെ കൊണ്ടുപോകുമോ എന്നെ...കരിപ്പൂര്‍ വിമാനത്താവളത്തിലേക്കുള്ള ആദ്യവിമാനത്തില്‍ യാത്രക്കാരനായതിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് മുന്‍ ഡയറക്ടറും ഫറോക്ക് സ്വദേശിയുമായ സി. വിജയകുമാര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ മുപ്പതാം വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം.

1988 ഏപ്രില്‍ 13നാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐ.സി 182 ആദ്യവിമാനം മുംബൈയില്‍നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുന്നത്. ജന്മനാട്ടിലേക്കുള്ള ആദ്യവിമാനത്തില്‍ യാത്ര ചെയ്യുക അത്ര എളുപ്പമായിരുന്നില്ലെന്ന് വിജയകുമാര്‍ പറഞ്ഞു. ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന ടിക്കറ്റ് നല്‍കണം. മാത്രവുമല്ല, കന്നിയാത്രക്കാരായി മുഖ്യമന്ത്രി കെ. കരുണാകരന്‍ അടക്കമുള്ളവി.ഐ.പികളുമുണ്ട്. മലബാറിന്റെ വികസനകുതിപ്പിന് ചിറകുമുളക്കുന്നുവെന്ന കമാനങ്ങളാണ് നാട്ടിലെത്തിയപ്പോള്‍ കണ്ടത്. ഇതിനുശേഷം പത്തുവര്‍ഷം കഴിഞ്ഞപ്പോള്‍ 1998ല്‍ കരിപ്പൂര്‍ വിമാനത്താവള ഡയറക്ടറായി ചുമതലയേല്‍ക്കാനുള്ള ഭാഗ്യവുമുണ്ടായി. ഇക്കാലയളിലില്‍ എമിഗ്രേഷന്‍, മനുഷ്യക്കടത്ത്, പ്രീപെയ്ഡ് ടാക്‌സി പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കാനായി. 2001ല്‍ റണ്‍വേ നീളംകൂട്ടുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തിയായപ്പോള്‍ ഹജ്ജ് സര്‍വിസിന് അനുമതി തേടി. വലിയ വിമാനങ്ങള്‍ക്ക് റണ്‍വേ പ്രാപ്തമല്ലെങ്കിലും ഡി.ജി.സി.എക്ക് നല്‍കിയ കത്തില്‍ ഉണ്ടെന്നും ഇല്ലെന്നും പറയാതെ അനുമതി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 450 പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അന്നുമുതല്‍ കരിപ്പൂരില്‍ നിന്ന് ഹാജിമാരുമായി പറന്നത്.
2002 വരെയാണ് സി.വിജയകുമാര്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഡയറക്ടറായി ചുമതലയിലുണ്ടായിരുന്നത്. വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഹജ്ജ് വിമാന സര്‍വിസുകള്‍ നിര്‍ത്തലാക്കിയതിലെ വേദന പങ്കുവച്ചാണ് കോയമ്പത്തൂരിലെ താമസസ്ഥലത്തേക്ക് മടങ്ങിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  2 months ago
No Image

അത് അര്‍ജുന്‍ തന്നെ; ഡി.എന്‍.എ പരിശോധനയില്‍ സ്ഥിരീകരണം, മൃതദേഹം ഉടന്‍ ബന്ധുക്കള്‍ക്ക് കൈമാറും

Kerala
  •  2 months ago
No Image

അന്‍വര്‍ വലതുപക്ഷത്തിന്റെ കയ്യിലെ കോടാലി; പാര്‍ട്ടിയെക്കുറിച്ച് അറിയില്ല- എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago