ബാലനീതിനിയമം: മതപഠന കേന്ദ്രങ്ങളെ നിഷ്‌ക്രിയമാക്കാന്‍ അനുവദിക്കില്ല
ഫൈസാബാദ്(പട്ടിക്കാട്): രാജ്യത്തെ യതീംഖാനകളെ ബാധിക്കുന്ന ബാലനീതി നിയമത്തിന്റെ പേരില്‍ ഗുണമേന്മയുള്ള ഉന്നത വിദ്യാഭ്യാസവും വ്യവസ്ഥാപിതമായ ധാര്‍മിക ശിക്ഷണവും നല്‍കുന്ന പള്ളി ദര്‍സുകളടക്കമുള്ള മത പഠന കേന്ദ്രങ്ങളെ നിഷ്‌ക്രിയമാക്കാനും തകര്‍ക്കാനുമായി ചില ഭാഗങ്ങളില്‍ നിന്നുണ്ടാകുന്ന കുത്സിത നീക്കങ്ങള്‍ പ്രതിഷേധേര്‍ഹമാണെന്ന് മലപ്പുറം പട്ടിക്കാട് ജാമിഅ നൂരിയ്യ കാംപസില്‍ നടന്ന സമസ്ത മധ്യമേഖലാ പ്രവര്‍ത്തക സംഗമം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി.
ഭരണകൂട നിലപാടുകളെ പോലും അവഗണിച്ച് മത സ്ഥാപനങ്ങള്‍ക്കെതിരേ കുത്സിത നീക്കങ്ങള്‍ നടത്തുന്ന വകുപ്പ് തലങ്ങളിലുള്ള നിക്ഷിപ്ത താല്‍പര്യക്കാരെ നിയന്ത്രിക്കാന്‍ ഗവണ്‍മെന്റ് ജാഗ്രത പുലര്‍ത്തണം.
അവിഹിതവും അന്യായവുമായ ഇത്തരം ഇടപെടലുകള്‍ തുടര്‍ന്നാല്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങാന്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നിര്‍ബന്ധമാകുമെന്നു സമ്മേളനം മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."