ഇന്ത്യന്‍ വനിതാ ടീമിന് പരമ്പര
നാഗ്പൂര്‍: ഇംഗ്ലണ്ട് വനിതാ ടീമിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതാ ടീം സ്വന്തമാക്കി. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് ഇന്ത്യ നേടിയത്. അവസാന പോരാട്ടത്തില്‍ എട്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയാണ് ഇന്ത്യയുടെ നേട്ടം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 45.2 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 202 റണ്‍സെടുത്ത് വിജയിക്കുകയായിരുന്നു. ക്യാപ്റ്റന്‍ മിതാലി രാജ് (പുറത്താകാതെ 74), ദീപ്തി ശര്‍മ (പുറത്താകാതെ 54), സ്മൃതി മന്ധന (53) എന്നിവരുടെ അര്‍ധ ശതകങ്ങളുടെ ബലത്തിലാണ് ഇന്ത്യ അനായാസം വിജയിച്ചത്.
അര്‍ധ സെഞ്ച്വറിക്ക് പുറമേ രണ്ട് വിക്കറ്റും വീഴ്ത്തി ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത ദീപ്തിയാണ് കളിയിലെ താരം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനായി 94 റണ്‍സെടുത്ത അമി ജോണ്‍സും 36 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹെതര്‍ നൈറ്റും മാത്രമാണ് തിളങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."