പുസ്തക വില്‍പന കോടതി തടഞ്ഞു
കൊച്ചി: ആറ്റുകാലുള്ള എ.എം പബ്ലിഷേഴ്‌സിന്റെ പൊലിസ് നിയമസഹായി എന്ന പുസ്തകത്തിന്റെ വില്‍പന കോടതി തടഞ്ഞു. പകര്‍പ്പവകാശ നിയമലംഘനം ആരോപിച്ച് എറണാകുളം ലക്ഷ്മി ബുക്‌സ് എം.ഡി എന്‍ രാജന്‍ നല്‍കിയ ഹരജിയില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് വില്‍പന തടഞ്ഞുകൊണ്ട് ഉത്തരവിറക്കിയത്. ലക്ഷ്മി ബുക്‌സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങളിലെ പല ഭാഗങ്ങളും എ. എം പബ്ലിഷേഴ്‌സിന്റെ പുസ്തകത്തില്‍ അതേപടി ആവര്‍ത്തിച്ചിട്ടുള്ളതായി എന്‍. രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
റിട്ട. പൊലിസ് എസ്.ഐ പി.വി കരുണാകരന്‍ നമ്പ്യാര്‍ എഴുതിയ ഗൈഡ് ഫോര്‍ ഇന്‍വെസ്റ്റിഗേഷന്‍ വര്‍ക്ക് എന്ന പുസ്തകത്തിലെ ഏഴ് അധ്യായങ്ങളില്‍ നിന്നുള്ള ഭാഗങ്ങളും അഡ്വ. സലിം കാമ്പിശേരിയുടെ കുറ്റകൃത്യങ്ങള്‍ നിയമവും ശിക്ഷയും എന്ന പുസ്തകത്തിലെ അഞ്ച് അധ്യായങ്ങളില്‍ നിന്നും നിരവധി പേജുകളും പട്ടികകളുമാണ് എ.എം ബുക്‌സിന്റെ പുസ്തകത്തിലേക്ക് പകര്‍ത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."