ആയവനയില്‍ കനത്ത കാറ്റില്‍ വ്യാപക കൃഷി നാശം
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ കാവക്കാട്, മണപ്പുഴ, പേരമംഗലം ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം ആഞ്ഞുവീശിയ കനത്തകാറ്റില്‍ വ്യാപക കൃഷി നാശം അഞ്ച് ലക്ഷത്തോളം രൂപയുടെ കൃഷി നാശം ഉണ്ടായതായി കൃഷി വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഏത്തവാഴ, റബ്ബര്‍, ജാതി തുടങ്ങിയ വിളകള്‍ക്ക് ആണ് വ്യാപക നാശം സംഭവിച്ചത്. വി.വി ജോസഫ്, വെട്ടിയാങ്കല്‍, മാത്യു കെ.ജെ കുടിയിരിക്കല്‍, രാമന്‍കുട്ടി പാറയ്ക്കല്‍, സാബു ചിരകത്തോട്ടം, ജിജോ മാത്യും ആടുകുഴിയില്‍, നാരയണന്‍ പാറയ്ക്കല്‍, ജെയിംസ് തകരപ്പിളളില്‍, ക്ലീറ്റസ് ജോണ്‍ വെട്ടിയാങ്കല്‍, ബേബി ജോണ്‍ തുറയ്ക്കല്‍, ഘോഷ് വല്ലാര്‍ക്കോട്ട് തുടങ്ങി നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകളാണ് കാറ്റില്‍ നിലം പൊത്തിയത്.
വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായ കര്‍ഷകരും ഇതില്‍ ഉള്‍പ്പെടുന്നു. നിരവധി വീടുകള്‍ക്കും മരങ്ങള്‍ വീണ് കേട് പറ്റി. നാശനഷ്ടം ഉണ്ടായ സ്ഥലങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് എം.എം അലിയാര്‍, വൈസ് പ്രസിഡന്റ് ഗ്രേസി സണ്ണി, വാര്‍ഡ് ജനപ്രതിനിധികളായ ബേബി കുര്യന്‍ ,സാബു വള്ളോകുന്നേല്‍, ശിവദാസ് കെ.കെ കൃഷി ഓഫിസര്‍ ബോസ് മത്തായി, കൃഷി അസി. രശ്മി വി.ആര്‍, സുഹറ റ്റി.എം എന്നിവര്‍ സന്ദര്‍ശിച്ച് നാശനഷ്ടം വിലയെരിത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."