വെള്ളാങ്ങല്ലൂരിന് വിഷുകൈനീട്ടമായി ഇക്കോ ഷോപ്പ്
കരൂപ്പടന്ന: വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വിഷു കൈനീട്ടമായ, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്ത സംരംഭമായ ഇക്കോ ഷോപ്പ് വി.ആര്‍ സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വെള്ളാങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍ അധ്യക്ഷനായി. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നക്കര ഷാജി മുഖ്യാതിഥിയായി. കൃഷി അസി.ഡയറക്ടര്‍ എം.പി ഗോപിദാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ ഉദയപ്രകാശ് കാര്‍ഷിക ഉല്‍പന്നം സ്വീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കാതറിന്‍ പോള്‍ ആദ്യ വില്‍പ്പന നടത്തി. ഉണ്ണികൃഷ്ണന്‍ കുറ്റിപ്പറമ്പില്‍, നിഷ ഷാജി, സീമന്തിനി സുന്ദരന്‍, എ.ബി മോഹനന്‍, കെ.എച്ച് നാസര്‍, മിനി രാജന്‍, ഷിബിന്‍ ആക്ലിപ്പറമ്പില്‍, എം.കെ മോഹനന്‍, കൃഷി ഓഫിസര്‍ സഞ്ചു, വെള്ളാങ്ങല്ലൂര്‍ ജൈവ കാര്‍ഷിക വിപണന സമിതി സെക്രട്ടറി ഷണ്‍മുഖന്‍ പുവ്വത്തും കടവില്‍ സംസാരിച്ചു. സമ്പൂര്‍ണ ജൈവ പഞ്ചായത്ത് എന്ന ലക്ഷ്യവുമായി തുടങ്ങുന്ന ഇക്കോ ഷോപ്പില്‍ വിഷ രഹിത പച്ചക്കറികള്‍, മറ്റു ഭക്ഷ്യവസ്തുക്കള്‍, വിത്ത്, തൈകള്‍, ജൈവവളം, ജൈവ രോഗ കീട നിയന്ത്രണികള്‍, കളിമണ്‍ പാത്രങ്ങള്‍, മുള ഉല്‍പ്പന്നങ്ങള്‍, കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍, സ്‌പൈസ് ബോര്‍ഡ് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജംഗ്ഷനില്‍ വി.എസ്.സി.ബി കെട്ടിടത്തിലാണ് ഇക്കോ ഷോപ്പ് തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."