ആദിവാസി മേഖലയിലെ ചൂഷണത്തിനെതിരേ സാക്ഷരതാ തുടര്‍വിദ്യാഭ്യാസ പരിപാടി
കല്‍പ്പറ്റ: ആദിവാസി മേഖലയിലെ ചുഷണവും കൊള്ളയടിയും ഇല്ലായ്മചെയ്യുന്നതിനും ചൂഷിതവിഭാഗത്തെ അവബോധം നടത്തുന്നതിനും സാക്ഷരതാമിഷന്റെ തുടര്‍വിദ്യാഭ്യാസം കൂടിയേതീരുവെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.പി ജോസഫ് അഭിപ്രായപ്പെട്ടു.
ആദിവാസികള്‍ മൃഗീയമായി കൊള്ളയടിക്കപ്പെടുന്നുവെന്ന് വിലയിരുത്തപ്പെടുന്നതായി ലൈഫ് മിഷന്‍ പ്രോജക്ട് ഡയറക്ടര്‍കൂടിയായ അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 22ന് നടക്കുന്ന ആദിവാസി സാക്ഷരതയുടെ പൊതു പരീക്ഷക്ക് മുന്നോടിയായി പഞ്ചായത്ത് കോഡിനേറ്റര്‍മാരുടെയും നോഡല്‍ പ്രേരക്മാരുടെയും കണ്‍വീനര്‍ പ്രേരക്മാരുടെയും അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ദേവകി അക്ഷരസന്ദേശം നല്‍കി. ജില്ലാ കോഡിനേറ്റര്‍ സി.കെ പ്രദീപ്കുമാര്‍ അധ്യക്ഷനായി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി.
വിവിധ പഞ്ചായത്ത് കോഡിനേറ്റര്‍മാരും പ്രേരക്മാരും സംസാരിച്ചു. ആദിവാസി സാക്ഷരതാ പദ്ധതിയുടെ ചുമതലയുള്ള അസി. കോഡിനേറ്റര്‍ പി.എന്‍ ബാബു സ്വാഗതവും അസി. കോഡിനേറ്റര്‍ സ്വയ നാസര്‍ നന്ദിയും പരഞ്ഞു. ജില്ലയില്‍ ആദിവാസി സാക്ഷരതാ പദ്ധതി നടക്കുന്ന 283 കോളനികളില്‍ തെരഞ്ഞെടുത്ത കോളനികള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ കെ. അയ്യപ്പന്‍ നായര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."