HOME
DETAILS
MAL
ഉന്നാവോ: കസ്റ്റഡിയിലെടുത്താല്‍ പോര, ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്
backup
April 13 2018 | 13:04 PM
അലഹബാദ്: ഉന്നാവോ പീഡനക്കേസ് പ്രതി ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറിനെ അറസ്റ്റ് ചെയ്യണെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവ്. കസ്റ്റഡിയില്‍ എടുത്താല്‍ പോര, അറസ്റ്റ് തന്നെ ചെയ്യണെന്ന് കേസ് അന്വേഷിക്കുന്ന സി.ബി.ഐയോടാണ് ഉത്തരവിട്ടത്.
ചീഫ് ജസ്റ്റിസ് ദിലീപ് ബാബാസാഹെബ് ഭോസാലെ, ജസ്റ്റിസ് സുനീത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസിലെ മറ്റു പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയാണ് ഉത്തരവ്. തുടര്‍ന്നുള്ള അന്വേഷണം കൃത്യവും നിയമാനുസൃതവും ആയിരിക്കണമെന്നും സി.ബി.ഐയോട് കോടതി ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."