സിറിയയിലെ രാസായുധാക്രമണം നാടകമായിരുന്നു: റഷ്യ
മോസ്‌കോ: സിറിയയിലെ രാസായുധാക്രമണം നാടകമായിരുന്നുവെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെ ലാവ്‌റോവ്. ദൂമയില്‍ നടന്ന രാസായുധാക്രമണം നാടകമാണന്നതിന് വ്യക്തമായ തെളിവുകളുണ്ടെന്നും, 'ഒരു രാജ്യത്തിന്റ' റൂസാഫോബിക്ക് (റഷ്യയെ ഭീകരരാക്കി കാണിക്കുന്ന) യുദ്ധപ്രവര്‍ത്തനത്തിന്റെ ഭാഗമാണിതെന്നും ലാവ്‌റോവ് വെള്ളിയാഴ്ച നടന്ന പത്രസമ്മേളനത്തില്‍ പറഞ്ഞു.
രാസായുധാക്രമണത്തിന് ഉത്തരവാദി സിറിയയാണെന്ന് അമേരിക്കയും ചില സഖ്യക്ഷികളും ആരോപിച്ചതിനു പിന്നാലെയാണ് സര്‍ഗെ ലാവ്‌റോവ് ഇങ്ങനെയൊരു പ്രസ്താവനയുമായി മുന്നോട്ടു വന്നത്. റഷ്യന്‍ വിദഗ്ധര്‍ ദൂമയില്‍ രാസായുധാക്രമണം നടന്ന സ്ഥലം സന്ദര്‍ശിച്ചെങ്കിലും രാസായുധ ആവശിഷ്ടങ്ങള്‍ ഒന്നും കണ്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.
റഷ്യയുടെയും സിറിയന്‍ സര്‍ക്കാറിന്റെയും സമ്മര്‍ദത്തിനു വഴങ്ങി രാസായുധ നിരോധന സംഘടനയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ പ്രോഹിബിഷന്‍ ഓഫ് കെമിക്ക്ല്‍ വെപ്പണ്‍സ് (O.P.C.W) ദൂമ സന്ദര്‍ശിക്കാന്‍ സിറിയയിലേക്ക് തിരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവര്‍ ശനിയാഴ്ച ആന്വേഷണം തുടങ്ങുമെന്നും സുരക്ഷാ കാരണങ്ങളാല്‍ കുടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നും ലാവ്‌റോവ് പറഞ്ഞു.
ഇതേസമയം ഈ പ്രസ്താവനക്ക് മറിച്ചോരുത്തരം കോടുക്കും മുന്‍പ് സഖ്യകക്ഷികളുമായി കൂടുതല്‍ ചര്‍ച്ച നടത്തേണ്ടതുണ്ട് എന്നാണ് വൈറ്റ് ഹൗസില്‍ നിന്നുള്ള മറുപടി.
ദൂമ രാസായുധാക്രമണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭ യോഗം വിളിക്കാന്‍ റഷ്യ അപേക്ഷിച്ചെങ്കിലും തിരുമാനങ്ങളൊന്നും ആയിട്ടിലെന്നാണ് റപ്പോര്‍ട്ട്.
ഈ മാസം ഏഴിനാണ് 70 പേരുടെ മരണത്തിന് വഴിവച്ച രാസായുധാക്രമണം ദൂമയില്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."