HOME
DETAILS

ആര്‍ദ്രം പദ്ധതി തകര്‍ക്കാന്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ ശ്രമിക്കുന്നു: ആരോഗ്യ മന്ത്രി

  
backup
April 14, 2018 | 1:21 AM

%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf-%e0%b4%a4%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

കണ്ണൂര്‍: സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി ബഹിഷ്‌കരിച്ചുകൊണ്ടുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആരോഗ്യമന്ത്രി. ആര്‍ദ്രം പദ്ധതി തകര്‍ക്കാന്‍ ഒരുവിഭാഗം ഡോക്ടര്‍മാര്‍ ശ്രമിക്കുന്നുവെന്നും മന്ത്രി കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങളെ വഞ്ചിക്കാനും, ലഭിക്കുന്ന സഹായം ഇല്ലാതാക്കാനും ഒരു കാരണവശാലും സര്‍ക്കാര്‍ അനുവദിക്കില്ല. സമരത്തെ ശക്തമായി നേരിടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആരോഗ്യരംഗം അവശ്യ സര്‍വിസായതിനാല്‍ ഡോക്ടര്‍മാര്‍ക്ക് പണിമുടക്കി സമരം ചെയ്യാന്‍ കഴിയില്ല. ആശുപത്രിയില്‍ വരുന്ന രോഗികളോടാണോ ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. ഈ സമരത്തെ എന്തു ചെയ്യണമെന്ന് ജനങ്ങള്‍ ആലോചിക്കണം. ഇത്തരം രീതിയില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്കെതിരേ ജനങ്ങളുടെ പിന്തുണയോടുകൂടി ശക്തമായ നടപടി സ്വീകരിക്കും.
ജനങ്ങളോട് പ്രതിബദ്ധതയുള്ള എല്ലാ ഡോക്ടര്‍മാരും ജോലിക്ക് ഹാജരായിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി സമയം ദീര്‍ഘിപ്പിച്ചെങ്കിലും ഡോക്ടര്‍മാരുടെ പ്രവൃത്തി സമയം കൂട്ടിയിട്ടില്ല. കുടുംബാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സയുമില്ല.
ഡോക്ടറും നഴ്‌സുമില്ലാത്ത ഒരു പി.എച്ച്.സിയിലും കുടുംബാരോഗ്യ കേന്ദ്രം പ്രഖ്യാപിക്കുകയോ വൈകുന്നേരത്തെ ഒ.പി നിര്‍ബന്ധമാക്കുകയോ ചെയ്തിട്ടില്ല. ചിലര്‍ക്കെങ്കിലും, കുടുംബാരോഗ്യ കേന്ദ്രത്തില്‍ വൈകുന്നേരത്തെ ഒ.പി നടത്തിയാല്‍ വീട്ടില്‍ നടത്തുന്ന സ്വകാര്യ ചികിത്സയ്ക്ക് തടസം നേരിടുമോ എന്ന ഭയമുണ്ടെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫിറ്റ്നസില്ല; കൊയിലാണ്ടിയിൽ സ്‌കൂൾ അടച്ചുപൂട്ടി,വിദ്യാർഥികൾ പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

എംബസികളിലെ വിസ, പാസ്‌പോർട്ട് കരാർ റദ്ദാക്കിയ നടപടി: ഡൽഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ച് കേന്ദ്രസർക്കാർ

National
  •  7 days ago
No Image

മുഹമ്മദലി ജൗഹർ സർവകലാശാല പൊളിക്കാൻ നീക്കം: ശക്തമായ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകൾ; ‘പ്രതികാര നടപടി’യെന്ന് വ്യക്തിനിയമ ബോർഡ്

National
  •  7 days ago
No Image

ടി20 ലോകകപ്പിനിടെ ഉത്തേജക മരുന്ന് ഉപയോഗം; പാക് താരം മുഹമ്മദ് നവാസിന് ഐസിസിയുടെ വിലക്ക്

Football
  •  7 days ago
No Image

രണ്ട് റിയാലിന് വേണ്ടിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു; പ്രതിക്ക് 20 ദിവസത്തിനുള്ളിൽ വധശിക്ഷ

International
  •  7 days ago
No Image

64 ടീമുകളുടെ ലോകകപ്പ് ടൂർണമെന്റിന്റെ നിലവാരം തകർക്കും; ഫിഫയുടെ പരിഷ്കരണത്തിനെതിരെ മുൻ ഇന്ത്യൻ പരിശീലകൻ

Football
  •  7 days ago
No Image

ലെയ്ൻ മാറ്റാൻ നോക്കുന്നതിനിടെ നിയന്ത്രണം വിട്ട് എസ്‌യുവി; ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ വീഡിയോ പുറത്തുവിട്ട് ഷാർജ പൊലിസ്

uae
  •  7 days ago
No Image

'ഇടതു സർക്കാരിന്റെ നേട്ടങ്ങൾ സ്വന്തമാക്കാൻ ശ്രമം, ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം'; വി.ഡി സതീശനെതിരെ പരിഹാസവുമായി പി. രാജീവ്

Kerala
  •  7 days ago
No Image

ക്രിക്കറ്റ് ലോകത്തെ കണ്ണീരിലാഴ്ത്തി ഇതിഹാസ താരം സർ ഗാരി സോബേഴ്സ് അന്തരിച്ചു; വിടവാങ്ങിയത് എക്കാലത്തെയും മികച്ച ഓൾറൗണ്ടർ

Cricket
  •  7 days ago
No Image

മെസി മുതൽ യമാൽ വരെ; ലോകകപ്പ് ഫൈനലിൽ മാറ്റുരയ്ക്കാൻ ലാ മാസിയയുടെ 9 'പ്രതിഭകൾ'

Football
  •  7 days ago