HOME
DETAILS
MAL
കത്വ പെണ്‍കുട്ടിക്കെതിരേ മോശം പരാമര്‍ശം: അസി.മാനേജറെ പിരിച്ചുവിട്ടു
backup
April 14 2018 | 01:04 AM
കൊച്ചി: കത്വയില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസുകാരിയെ സമൂഹമാധ്യമത്തില്‍ ക്രൂരമായി അപമാനിച്ച യുവാവിനെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ അസി.മാനേജറായിരുന്ന വിഷ്ണു നന്ദകുമാറിനെയാണ് പിരിച്ചുവിട്ടത്. ഇയാളുടെ മോശം പരാമര്‍ശത്തില്‍ ബാങ്ക് അധികൃതര്‍ ഖേദം രേഖപ്പെടുത്തി.
പെണ്‍കുട്ടിയെ കൊന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യക്കെതിരേ നാളെ ബോംബായി മാറുമായിരുന്നുവെന്നാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റിട്ടും പേജിന്റെ റേറ്റിങ് കുറച്ചും വന്‍പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നത്.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എ.എന്‍ രാധാകൃഷ്ണന്റെ സഹോദരന് ഇ.എന്‍ നന്ദകുമാറിന്റെ പുത്രനാണ് വിഷ്ണു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."