HOME
DETAILS
MAL
സംഘ്പരിവാര്‍ ഇന്ത്യയെ കറുത്തനാളുകളിലേക്ക് കൊണ്ടുപോകുന്നു: മുഖ്യമന്ത്രി
backup
April 14 2018 | 01:04 AM
തിരുവനന്തപുരം: സംഘ്പരിവാര്‍ രാജ്യത്തെ കറുത്തനാളുകളിലേക്ക് പിടിച്ചുകൊണ്ടു പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജമ്മുകശ്മിരിലെ കത്വയില്‍ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട എട്ടുവയസ്സുകാരിക്കുവേണ്ടി രാജ്യം ഒറ്റക്കെട്ടായി ഉണരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ കൊലപാതകികള്‍ പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെ പ്രാകൃതവും മനുഷ്യത്വഹീനവുമായ യുഗത്തിലേക്ക് നയിക്കാനുള്ള പ്രതിലോമ രാഷ്ട്രീയമാണ്. മതത്തിന്റെ പേരിലാണ് ഒരു പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നത് സംഘ്പരിവാര്‍ വാഴ്ചയിലെ രാജ്യത്തിന്റെ ഭീകരമായ അവസ്ഥ തുറന്നുകാട്ടുന്നതാണ്. കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണമെന്നും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."