സി.പി.എം അക്രമണം; രണ്ട് യൂത്ത്ലീഗ് പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു
മണ്ണാര്‍ക്കാട്: തച്ചനാട്ടുകര 55ാം മൈലില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. തലക്ക് ഗുരുതരമായി പരുക്കേറ്റ യൂത്ത്ലീഗ് പ്രവര്‍ത്തകരായ ചേലേക്കോടന്‍ വീട്ടില്‍ നാസര്‍, പാതാരി വീട്ടില്‍ നൗഫല്‍ എന്നിവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 55ാം മൈലിലെ പളളിയില്‍ നിന്നും വെളളിയാഴ്ച മഗ്രിബ് നമസ്കാരം കഴിഞ്ഞ് ഇറങ്ങുന്നതിനിടെയാണ് സി.പി.എം പ്രവര്‍ത്തകരായ പഞ്ചളി വീട്ടില്‍ സിദ്ദീഖ്, മകന് ഹാരിസ്, സഹോദരന് ശിഹാബ് എന്നിവരുടെ നേതൃത്വത്തിലുളള സംഘം നാസറിനെയും, നൗഫലിനെയും അക്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്കി. യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ അക്രമണ സംഭവത്തില്‍ വധശ്രമത്തിന് കേസെടുക്കണമെന്നും പ്രതികള്‍ ഇതിനുമുമ്പും പല കേസുകളില്‍ ഉള്‍പ്പെട്ടവരാണെന്നും, ഇത്തരം അക്രമങ്ങള്‍ക്കെതിരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടികളുണ്ടാവണമെന്നും പരുക്കേറ്റ പ്രവര്‍ത്തകരെ ആസ്പത്രിയില്‍ സന്ദര്‍ശിച്ച ശേഷം മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി അഡ്വ.ടി.എ സിദ്ദീഖ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."