HOME
DETAILS
MAL
20 കോടി രൂപ മൂല്യമുള്ള ബിറ്റ്കോയിന് മോഷ്ടിച്ചു
backup
April 14 2018 | 01:04 AM
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചായ കോയിന് സെക്യുറില്നിന്ന് 20 കോടി രൂപയിലേറെ മൂല്യമുള്ള ബിറ്റ്കോയിന് മോഷണംപോയി. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എക്സ്ചേഞ്ചില്‍ നിന്ന് 438 ബിറ്റ്കോയിനുകളാണ് കളവുപോയത്. സ്ഥാപനത്തിന്റെ വാലറ്റില്‍നിന്നാണ് ബിറ്റ്കോയിനുകള്‍ നഷ്ടപ്പെട്ടതെന്ന് സൈബര്‍ സെല്ലില്‍ നല്കിയ പരാതിയില്‍ പറയുന്നു. കമ്പനിയുടെ സി.എസ്.ഒയായ അമിതാബ് സക്സേനയാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി സ്ഥാപനം നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
ഇദ്ദേഹം രാജ്യംവിടാതിരിക്കാനായി പാസ്പോര്‍ട്ട് പിടിച്ചെടുക്കണമെന്ന് സര്‍ക്കാരിനോട് കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."