പൊലിസിലെ ക്രിമിനലുകളെ സര്‍വിസില്‍നിന്ന് നീക്കണം
പാലക്കാട്: രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീ പീഢനങ്ങളും കൊലപാതകങ്ങളും കസ്റ്റഡിമരണങ്ങളും കണ്ടില്ലെന്ന് നടിക്കുന്നത് ഒരു ജനാധിപത്യസര്‍ക്കാറിനും ഭൂഷണമല്ലെന്ന് പരിസ്ഥിതി മനുഷ്യാവകാശം സംയുക്തസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ''ജനമൈത്രി പൊലിസല്ല'', ''ജനശത്രു പൊലിസാണെന്ന'' മനുഷ്യാവകാശ കമ്മീഷന്റെ നിലപാട് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും, അഭ്യന്തരവകുപ്പ് കാര്യക്ഷമമാക്കണമെന്നും അല്ലാത്തപക്ഷം അഭ്യന്തരവകുപ്പ് മുഖ്യമന്ത്രി ഒഴിയുകയാണ് ഉചിതമെന്നും യോഗം ആവശ്യപ്പെട്ടു.
മനുഷ്യാവകാശങ്ങളെ തെല്ലുപോലും മാനിക്കാതെ, അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ചട്ടങ്ങളും സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ പോലും കാറ്റില്‍ പറത്തിക്കൊണ്ട് അധികാരത്തിന്റെ ഹുങ്ക് കാണിക്കുന്ന പൊലിസിലെ ക്രിമിനലുകളെ സര്‍വിസില്‍നിന്ന് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പരിസ്ഥിതി - മനുഷ്യാവകാശ സംയുക്ത സമിതി ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. സുല്‍ത്താന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."