HOME
DETAILS
MAL
കാട്ടാളത്തത്തിനെതിരേ പൊതുസമൂഹം ഉണരണം: എസ്.കെ.എസ്.എസ്.എഫ്
backup
April 14 2018 | 06:04 AM
തേഞ്ഞിപ്പലം: ജമ്മുകശ്മീരിലെ കത്വയിലെ എട്ട് വയസുകാരിയുടെ മരണവാര്‍ത്തയിലെ പ്രതികളായ ഫാസിസ്റ്റുകള്‍ക്കെതിരേയും അത്തരം ഫാസിസ്റ്റ് ചിന്താഗതി വച്ച് പുലര്ത്തുന്നവര്ക്കെതിരേയും പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ്. ഫാസിസ്റ്റുകളുടെ ചെയ്തികളുടെ പുറത്തുവന്നതില്‍ അവസാനത്തെ ഇരയാണ് ആസിഫയെന്നും പുറംലോകമറിയാത്ത ക്രൂരഹത്യകള്‍ ഇനിയുമുണ്ടാകാമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
അതേസമയം മാസങ്ങള്‍ പൂഴ്ത്തിവെക്കപ്പെട്ടെങ്കിലും അന്വേഷണ റിപ്പോര്‍ട്ട് വന്നത് ജനാധിപത്യ വ്യവസ്ഥയോട് ചേര്ന്നുനില്ക്കുന്നവര്ക്ക് ആശ്വാസം നല്‍കുന്നുവെന്നും എസ്.കെ.എസ്.എസ്.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീന്‍ ഹസനി തങ്ങള്‍, ജനറല്‍ സെക്രട്ടറി ശാഫി മാസ്റ്റര്‍ ആട്ടീരി എന്നിവര്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."