കത്്‌വ കൊലപാതകം: പ്രതിഷേധജ്വാലയുമായി നാടൊന്നാകെ
കണ്ണൂര്‍: ജമ്മുകാശ്മീരിലെ കത്‌വയില്‍ എട്ട് വയസ് മാത്രം പ്രായമുള്ള കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മറ്റി പ്രതിഷേധ റാലി നടത്തി.
കണ്ണൂര്‍ കാല്‍ടെക്‌സ് പരിസരത്തു നിന്നാരംഭിച്ച റാലി പ്രഭാത് ജങ്ഷനില്‍ അവസാനിച്ചു.
മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് പി.വി ഇബ്രാഹിം, ജില്ലാ ഭാരവാഹികളായ മുസ്‌ലിഹ് മഠത്തില്‍, എന്‍.പി റഷീദ്, കെ.കെ.എം ബഷീര്‍, നസീര്‍ നല്ലൂര്‍, കെ.എം ഷംസുദ്ദീന്‍, ഷക്കീര്‍ മൗവഞ്ചേരി, സി.പി റഷീദ്, വിവിധ മണ്ഡലം കമ്മറ്റി ഭാരവാഹികളായ അല്‍ത്താഫ് മാങ്ങാട്, അശ്രഫ് കാഞ്ഞിരോട്, റഷീദ് തലായി, ഷംസീര്‍ മയ്യില്‍, സൈനുല്‍ അബിദീന്‍, ജാഫര്‍ സാദിഖ്, സിയാദ് തങ്ങള്‍, സി.എം ഇസ്സുദ്ദീന്‍, റാഷിദ് ചാലാട്, നസീര്‍ അത്താഴകുന്ന്,
അസ്‌ലം പാറേത്ത്, ഷംസീര്‍ സിറ്റി, കെ.വിമുഹമ്മദ് നവാസ് നേതൃത്വം നല്‍കി.
കണ്ണൂരില്‍ എ.ഐ.എസ്.എഫിന്റെയും കേരള മഹിളാസംഘത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍. ഉഷ ഉദ്ഘാടനം ചെയ്തു.
എഐഎസ്എഫ് ജില്ല സെക്രട്ടറി എം അഗേഷ് അധ്യക്ഷനായി. കെ.എം സപ്ന, കെ. മഹിജ, കെ.എസ് അമല്‍ജിത്ത് സംസാരിച്ചു. എം. ഷിബില്‍, കെ. ശ്രീയേഷ്, നവ്യ എ, ഇസ്മാഈല്‍, കെ.ടി ഉഷാവതി, സി. ലത നേതൃത്വം നല്‍കി. കണ്ണൂര്‍: എസ്.ഡി.പി.ഐ ജില്ലയില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.ഇരിട്ടിയില്‍ വി. ബഷീര്‍, പി.കെ ഫാറൂഖ്, നൂറുദ്ധീന്‍ കമ്പില്‍, ബഷീര്‍ കണ്ണാടിപ്പറമ്പ, മുസ്തഫ നാറാത്ത്, എസ്.പി മുഹമ്മദലി, ഇബ്‌റാഹിം, ഇര്‍ഷാദ് തലശ്ശേരിയില്‍. ഉമ്മര്‍, നൗഷാദ്, റസിഖ് കണ്ണൂരില്‍, എ. ആസാദ്, ശംസുദ്ധീന്‍ മൗലവി, കടവത്തൂരില്‍ ഹാറൂന്‍ കടവത്തൂര്‍. അനസ്, ലത്വീഫ് മുഴപ്പിലങ്ങാട് ശംസീര്‍ നേതൃത്വം നല്‍കി.
ചക്കരക്കല്‍:ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ ആഭിമുഖൃത്തില്‍ ചക്കരക്കല്ലില്‍ നടത്തിയ പ്രകാശജ്വാല പരിപാടി മമ്പറം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു.കെ.കെ.ജയരാജന്‍ അധ്യക്ഷനായി.എം.രാമചന്ദ്രന്‍,കെ.പ്രശാന്തന്‍,ആര്‍.പി.അശോകന്‍, കെ.പി.സുധീര്‍, മുരിങ്ങേരി ബാലന്‍, വി.കെ.രവീന്ദ്രന്‍ ,സി.രാജീവന്‍, പി.ദാസന്‍, പാച്ചേനി മോഹനന്‍, പുതുക്കുടി.ശ്രീധരന്‍ നേതൃത്വം നല്‍കി. തലശ്ശേരി : കത്‌വയില്‍ എട്ട് വയസ് മാത്രം പ്രായമുള്ള കുട്ടിയെ അതിക്രൂരമായി പീഡിപ്പിച്ച് കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച്‌കെ.സി.വൈ. എം, എസ്. എം. വൈ. എം തലശ്ശേരി അതിരൂപത പ്രതിഷേധ പ്രാര്‍ഥനാ കൂട്ടായ്മ സംഘടിപ്പിച്ചു.അതിരൂപത അധ്യക്ഷന്‍ മാര്‍.ജോര്‍ജ്ജ് ഞരളക്കാട്ട് നേതൃത്വം നല്‍കിയ പ്രാര്‍ത്ഥന കൂട്ടായ്മയില്‍ ബിഷപ്പ് എമിരറ്റസ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം ,തലശ്ശേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സാജിദ ര്‍, ദീപിക കൊച്ചേട്ടന്‍, പങ്കെടുത്തു. തലശ്ശേരി ബിഷപ്പ് ഹൗസില്‍ ചേര്‍ന്ന പ്രാര്‍ഥാന കൂട്ടായ്മയ്ക്ക് കെ.സി.വൈ. എം, എസ്. എം. വൈ. എംതലശ്ശേരി അതിരൂപത ഡയറക്ടര്‍ ഫാ.സോണി വടശ്ശേരില്‍ ,അതിരൂപത പ്രസിഡന്റ് എബിന്‍ കുര്യാക്കോസ് കൂമ്പുക്കല്‍അജിന്‍ അറയ്ക്കപറമ്പില്‍ ,ജോയല്‍ തൊട്ടിയില്‍ ,ആന്‍മേരി ,ജെസ്‌നി, ഏയ്ഞ്ചല്‍, സി.സെലിന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."