തീവ്രപ്രകാശം: 150 വാഹനങ്ങള്‍ക്ക് എതിരേ കേസ്
കണ്ണൂര്‍: തീവ്രപ്രകാശം ചൊരിയുന്ന ലൈറ്റുകള്‍ അലങ്കാരത്തിനായി പിടിപ്പിച്ച 150 വാഹനങ്ങള്‍ക്കെതിരെ ആര്‍.ടി.ഒ അധികൃതര്‍ കേസെടുത്തു. 83,000 രൂപ പിഴ ഇനത്തില്‍ ഈടാക്കി.
ഉത്തരമേഖല ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കണ്ണൂര്‍ ആര്‍ ടി ഒ എം മനോഹരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, തളിപ്പറമ്പ, തലശ്ശേരി ഓഫീസ് പരിധിയില്‍ നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് കേസെടുത്തത്.
മറ്റു ഡ്രൈവര്‍മാരുടെയും റോഡ് ഉപയോഗിക്കുന്നവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്ന രീതിയില്‍ കളര്‍ എല്‍ ഇ ഡി ലൈറ്റുകളും അമിത ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകളും പിടിപ്പിക്കുന്നതിനെതിരെ ഫിറ്റ്‌നസ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ടി.ഒ അറിയിച്ചു.
ഓട്ടോറിക്ഷകളില്‍ സ്റ്റിരിയോ, വീഡിയോ മുതലായവ പിടിപ്പിക്കാന്‍ പാടില്ല.
യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും അപായം ഉണ്ടാക്കുന്ന രീതിയില്‍ ഇരുമ്പുകമ്പികള്‍, വാഹനത്തിനു മുകളില്‍ ക്യാരിയര്‍, ലൈറ്റുകള്‍, അമിതശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഇവ ഘടിപ്പിക്കുവാന്‍ പാടില്ലാത്തതാണ്. ഇവ അഴിച്ചു മാറ്റാത്ത ഓട്ടോറിക്ഷകളുടെ ഫിറ്റ്‌നസ് റദ്ദാക്കും. ഓട്ടോറിക്ഷകളുടെ ഫെയര്‍ മീറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നതും ലീഗല്‍ മെട്രോളജി വകുപ്പില്‍ സാധുതയുള്ള സര്‍ട്ടിഫിക്കറ്റ് ഉള്ളവയും ആയിരിക്കേണ്ടതുമാണ്.
പരിശോധനക്ക് ജോയിന്റ് ആര്‍ ടി ഒ അബ്ദുള്‍ ഷുക്കൂര്‍ നേതൃത്വം നല്‍കി. എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ സനീശന്‍ എസ്, എം.വി.ഐ ബേബി ജോണ്‍, ആര്‍. അനൂപ് , എ.എം.വി ഐ. മാരായ കെ.ജെ ജെയിംസ് , എസ്. പ്രസാദ്, അജ്മല്‍ ഖാന്‍, സി.ബി ആദര്‍ശ്,എസ്.ഡി ശ്രീനി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."