കാത്തിരിപ്പിനൊടുവില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റ് തുറന്നു
കണ്ണൂര്‍: കണ്ണൂരിന്റെ വ്യാപാര സിരാ കേന്ദ്രമായ കാംബസാറില് കണ്ണൂര്‍ കോര്പറേഷന് പുതുതായി പണികഴിപ്പിച്ച സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഉല്‍സവച്ഛായയില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിച്ചു. പ്രാദേശിക സര്‍ക്കാര്‍ എന്ന നിലയിലേക്ക് തദ്ദേശ സ്ഥാപനങ്ങളെ ശാക്തീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളെ കൂടി സഹകരിപ്പിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ സംസ്ഥാനത്ത് നടക്കുന്നത്.
സാങ്കേതിക വിദ്യ, പണം, അധ്വാനം എന്നിവ നല്കാന് ജനങ്ങള്‍ തയ ാറായി മുന്നോട്ടുവരുന്നുണ്ട്. എതിര്‍പ്പുകള്‍ പേടിച്ച് നാടിന്റെ നന്മ മുന്‍നിര്‍ത്തിയുള്ള വികസനങ്ങളില്‍ നിന്ന് പിറകോട്ടുപോകുന്ന സമീപനം ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിന്റെ കാര്യത്തില്‍ വലിയ പുരോഗതിയാണ് കഴിഞ്ഞ വര്‍ഷമുണ്ടായത്. പദ്ധതി നിര്‍വഹണത്തിന് കൂടുതല്‍ സമയം നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനമാണ് ഇതിന് വഴിവെച്ചത്. ഇത്തവണ ഏപ്രില്‍ ആദ്യം മുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാനാവുമെന്നതിനാല് മിക്കവാറും എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പദ്ധതിവിഹതം 100 ശതമാനവും ചെലവഴിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി അധ്യക്ഷനായി. മേയര്‍ ഇ.പി ലത, എം.പിമാരായ പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, മുന്‍ എം.എല്‍.എ പി ജയരാജന്, കൗണ്‍സിലര്‍മാരായ ടി.ഒ മോഹനന്, സി. സമീര്‍, വെള്ളോറ രാജന്, കോര്പറേഷന് സെക്രട്ടറി പി രാധാകൃഷ്ണന്, കോര്പറേഷന് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്മാര്, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."