സമസ്ത ഉത്തരമേഖലാ സംഗമത്തിന് അന്തിമരൂപമായി
കണ്ണൂര്‍: സമസ്ത നൂറാംവാര്‍ഷികത്തിലേക്ക് എന്ന പ്രമേയത്തില്‍ നടക്കുന്ന ആദര്‍ശ കാംപയിന്റെ ഭാഗമായി കണ്ണൂര്‍, കോഴിക്കോട്, വയനാട്, കുടക് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ഉത്തരമേഖലാ പഠനസംഗമം 18നു രാവിലെ ഒന്‍പതിന് തലശ്ശേരി ടൗണ്‍ഹാളില്‍ നടക്കും. സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം യോഗം വിലയിരുത്തി. സയ്യിദ് ഉമര്‍കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആരംഭിക്കുന്ന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയര്‍മാന്‍ പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ അനുഗ്രഹപ്രഭാഷണം നടത്തും. കെ.ടി ഹംസ മുസ്‌ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം.എം അബ്ദുല്ല ഫൈസി, കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ സംബന്ധിക്കും.
അബ്ദുസമദ് പൂക്കോട്ടൂര്‍(സമസ്ത നൂറാം വാര്‍ഷികം), അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്(അഹ്‌ലുസ്സുന്ന:) അവതരിപ്പിക്കും. ഉച്ചയ്ക്കു രണ്ടിന് രണ്ടാം സെഷനില്‍ സമസ്ത അജയ്യമാണ് എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനാകും. എം.പി മുസ്തഫല്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍, സത്താര്‍ പന്തല്ലൂര്‍ പ്രഭാഷണം നടത്തും.
നാലു ജില്ലകളിലെയും കേന്ദ്ര മുശാവറ അംഗങ്ങള്‍, ജില്ലാ മുശാവറ, എസ്.വൈ.എസ്, എസ്.എം.എഫ്, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍, ജംഇയ്യത്തുല്‍ ഖുത്വബാ, ജംഇയ്യത്തുല്‍ മുദരിസീന്‍, എസ്.കെ.എസ്.എസ്.എഫ്, മദ്‌റസാ മാനേജ്‌മെന്റ് അസോസിയേഷന്‍, എംപ്ലോയിസ് അസോസിയേഷന്‍ ഘടകങ്ങളുടെ സംസ്ഥാന, ജില്ലാ കൗണ്‍സിലര്‍മാര്‍, മണ്ഡലം, മേഖലാ, റേഞ്ച് പ്രവര്‍ത്തകസമിതി അംഗങ്ങള്‍, കണ്ണൂര്‍ ജില്ലയിലെ ശാഖാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ആലോചനാ യോഗം ഉമര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. പി.പി ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി.
കുടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, നാസര്‍ ഫൈസി കൂടത്തായി, മാണിയൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മലയമ്മ അബൂബക്കര്‍ ബാഖവി, മുഹമ്മദ് ദാരിമി വയനാട്, ഇസ്മാഈല്‍ മുസ്‌ലിയാര്‍ കുടക്, സി.എച്ച് മഹമൂദ് സഅദി, കെ.കെ ഇബ്രാഹിം മുസ്‌ലിയാര്‍, കെ.പി.പി തങ്ങള്‍ അല്‍ബുഖാരി, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍കുട്ടി, ആര്‍.വി കുട്ടിഹസന്‍ ദാരിമി, എ.കെ അബ്ദുല്‍ ബാഖി, ഇബ്രാഹിം ബാഖവി പൊന്ന്യം, എസ്.കെ ഹംസ ഹാജി, അബ്ദുസമദ് മുട്ടം, സലാം ഫൈസി മുക്കം, മലയമ്മ അബൂബക്കര്‍ ഫൈസി, മുസ്തഫ എളമ്പാറ, പാലത്തായി മൊയ്തു ഹാജി, സത്താര്‍ വളക്കൈ, ബഷീര്‍ ഫൈസി മാണിയൂര്‍, അഷ്‌റഫ് ബംഗാളിമൊഹല്ല, മുഹമ്മദ്ബ്‌നു ആദം, ബഷീര്‍ അസ്അദി നമ്പ്രം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."