തൊഴിലുറപ്പ് പദ്ധതിയില്‍ മീനങ്ങാടി പഞ്ചായത്ത് ഒന്നാമത്
സുല്‍ത്താന്‍ ബത്തേരി: തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച് മീനങ്ങാടി പഞ്ചായത്ത് സംസ്ഥാനത്ത് ഒന്നാമതെത്തിയതായി പ്രസിഡന്റും ഭരണസമിതി അംഗങ്ങളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
423 പേര്‍ക്ക് 150 ദിവസവും 1062 പേര്‍ക്ക് 100 ദിവസവും തൊഴില്‍ നല്‍കി. 8കോടി 12 ലക്ഷം രൂപയാണ് ഈ സാമ്പത്തിക വര്‍ഷം വിവിധ പ്രവര്‍ത്തനങ്ങളിലൂടെ ചെലവഴിക്കപ്പെട്ടത്. സംസ്ഥാനത്തിന് തന്നെ കൂടുതല്‍ തുക ചെലവഴിച്ചതിന്റെ അംഗീകാരവും ലഭിച്ചു. തൊഴില്‍ നല്‍കാന്‍ അപേക്ഷ സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദുഃഖവെള്ളിയും തൊഴില്‍ നല്‍കിയത്. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഒഴിവെടുക്കുകയും ബാക്കി ആറ് ദിവസങ്ങളില്‍ തൊഴില്‍ ചെയ്യുകയുമെന്നതാണ് തൊഴിലുറപ്പ് നിയമം.
വര്‍ഗീയ പ്രീണനം നടത്തി പഞ്ചായത്ത് മതാചാരങ്ങള്‍ക്കെതിരാണെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. സാമ്പത്തിക വര്‍ഷം അവസാനം എന്ന നിലയില്‍ ദുഃഖവെള്ളി തദ്ദേശ സ്വയംഭരണ വകുപ്പിന് പ്രവൃത്തി ദിവസമായിരുന്നു. രാത്രികാലങ്ങളിലും ഓഫിസ് പ്രവര്‍ത്തനനിരതമായിരുന്നു. ആയതിന്റെ ഫലമായി നികുതി 91.51 ശതമാനം പിരിച്ചെടുത്ത് തനത് ഫണ്ട് വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതായും ഇവര്‍ പറഞ്ഞു. പ്രസിഡന്റ് ബീന വിജയന്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജിമോള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി. സുരേഷ്, അംഗങ്ങളായ സിന്ധു രാജന്‍, എ. പൈതല്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."