തുഷാരഗിരി ടൂറിസം വികസനം; 54 ലക്ഷം രൂപയുടെ ഭരണാനുമതി
കോടഞ്ചേരി: സംസ്ഥാന ടൂറിസം വകുപ്പിന്റെ ഗ്രീന്‍ കാര്‍പറ്റ് സ്കീമില്‍ തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തില്‍ വിവിധ വികസന പ്രവൃത്തികള്‍ക്കായി 54 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.
തുഷാരഗിരി ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ മാലിന്യ നിര്‍മാര്‍ജനം, ടോയ്ലറ്റ് ബ്ലോക്ക് നവീകരണം, ഭിന്നശേഷിക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യം, കോണ്‍ഫറന്‍സ് ഹാള്‍, ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവയുടെ അറ്റകുറ്റപ്പണികളും ഫെസിലിറ്റേഷന്‍ സെന്ററില്‍ കുടിവെള്ള സൗകര്യം ഒരുക്കല്‍, സേഫ്റ്റി സെക്യൂരിറ്റി, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ വളപ്പില്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കല്‍, സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡിനാണ് നിര്‍മാണച്ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."