ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കത്തില്‍ വയനാടും
കല്‍പ്പറ്റ: ദേശീയ ചലച്ചിത്ര പുരസ്കാര തിളക്കത്തില്‍ വയനാടും കഥേതര വിഭാഗത്തിലാണ് പുതുചരിതമെഴുതിയ അവാര്‍ഡ് വയനാട്ടിലേക്കെത്തിയത്.
പരിയാരം സ്വദേശി അനീസ് കെ മാപ്പിള സംവിധാനം ചെയ്ത 'ദി സ്ലേവ് ജെനെസിസ്' ആണ് ദേശീയ പുരസ്കാരത്തിന് അര്‍ഹമായത്.
വയനാട്ടിലെ പണിയ സമുദായത്തിന്റെ ജീവിത യാഥാര്‍ഥ്യങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. പണിയ സമുദായത്തെ കുറിച്ചുള്ള വ്യക്തമായ ചിത്രമാണ് ഡോക്യുമെന്ററി പ്രേക്ഷകന് സമ്മാനിക്കുന്നത്. കുടകിലെ ഇഞ്ചിത്തോട്ടങ്ങളില്‍ അവര്‍ നേരിടുന്ന ചൂഷണങ്ങള്‍ മുതല്‍ അവരുടെ സംസ്കാരത്തിന്റെയും ആചാരാനുഷ്ടാനങ്ങളുടെയും വിശദ വിവരണമാണ് ഡോക്യൂമെന്ററി പങ്കുവെക്കുന്നത്. മൂന്നര വര്‍ഷം കൊണ്ടാണ് ചിത്രം അനീസ് പൂര്‍ത്തിയാക്കിയത്.
ഇതിനായി കര്‍ണാടകയിലെ ഇഞ്ചിപ്പാടങ്ങളിലടക്കം സഞ്ചരിച്ച അനീസ് വയനാട്ടിലെ മിക്ക കോളനികളെയും തന്റെ ഫ്രെയിമില്‍ കൊണ്ട് വന്നിട്ടുണ്ട്. 2014ല്‍ വിബ്ജിയോര്‍ യങ് ഫിലിം മേക്കര്‍ ഫെലോഷിപ്പ് അനീസിനായിരുന്നു. ഫാറൂഖ് കോളജില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബില്‍ നിന്ന് ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടിയ അനീസിനെ തേടി നിരവധി അവാര്‍ഡുകള്‍ എത്തിയിരുന്നു. മിയാ കുല്പ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് കടന്നുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."