HOME
DETAILS

ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍

  
October 17, 2024 | 3:22 PM

Israel says they killed Hamas leader Yahya Sinwar

ഗസസിറ്റി: ഹമാസ് തലവന്‍ യഹ്‌യ സിന്‍വാറിനെ വധിച്ചെന്ന് ഇസ്രാഈല്‍. ഗസയില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിലൊരാള്‍ യഹ്‌യയാണെന്നാണ് ഇസ്രാഈല്‍ പറയുന്നത്. സംഭവത്തില്‍ ഹമാസ് പ്രതികരിച്ചിട്ടില്ല. 

ഡി.എന്‍.എ പരിശോധനയിലാണ് കൊല്ലപ്പെട്ടത് സിന്‍വാര്‍ തന്നെയാണ് സ്ഥീരീകരിച്ചതായാണ് ഇസ്രാഈല്‍ സൈന്യം പറയുന്നത്. യഹ് യക്ക് പുറമെ കൊല്ലപ്പെട്ട ഹമാസ് നേതാക്കളുടെ പേരുവിവരങ്ങളും പുറത്തുവന്നിട്ടില്ല. 

ഹമാസ് രാഷ്ട്രീയ തലവനായിരുന്ന ഇസ്മാഈല്‍ഹനിയ കൊല്ലപ്പെട്ടതിന് ശേഷമാണ് യഹ്‌യ നേതൃസ്ഥാനത്തേക്ക് എത്തിയത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സിന്‍വാറാണെന്നാണ് ഇസ്രാഈല്‍ പറയുന്നത്. അതിന് ശേഷമുണ്ടായിട്ടുള്ള എല്ലാ ആക്രമണങ്ങളും നേരിട്ട് നയിക്കുന്നത് സിന്‍വാറാണ്. 

അതേസമയം യു.എന്‍ നേതൃത്വത്തിലുള്ള ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്ക് വേണ്ടിയുള്ള  സ്‌കൂളിനുനേരെ ഇസ്രാഈല്‍ നടത്തിയ ബോംബാക്രമണത്തില്‍ കുട്ടികള്‍ ഉള്‍പ്പെടെ 28 പേര്‍ കൊല്ലപ്പെട്ടു. യു.എന്‍ റിലീഫ് ആന്റ് വര്‍ക്‌സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ് (UNRWA) കീഴിലുള്ള സ്‌കൂളിന് നേരെയാണ് ഈസ്രാഈല്‍ ഇന്ന് ആക്രമണം നടത്തിയത്. വടക്കന്‍ ഗസയിലെ ജബാലിയയിലാണ് സംഭവം. ആക്രമണത്തില്‍ 160ല്‍പരം ആളുകള്‍ക്ക് പരിക്കേറ്റതായാണ് വിവരം. 

Israel says they killed Hamas leader Yahya Sinwar

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  2 days ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  2 days ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  2 days ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  2 days ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  2 days ago
No Image

ആര്‍.എസ്.എസിന്റെ സ്വന്തം ധര്‍മേന്ദ്ര പ്രധാന്‍; മോദി സര്‍ക്കാറിന്റെ ചരിത്രത്തില്‍ സമരംമൂലം മന്ത്രി രാജിവയ്ക്കുന്നത് ആദ്യം

National
  •  2 days ago
No Image

'ഇതൊരു തുടക്കം മാത്രം..ഇനിയുമേറെ ദൂരം പോകാനുണ്ട്...'   അഭിജീത് ദീപ്‌കെ

National
  •  2 days ago
No Image

എക്‌സാലോജിക്-സി.എം.ആര്‍.എല്‍ ഇടപാട്; പിണറായി വിജയന് സമന്‍സ് അയക്കാന്‍ ഇ.ഡി നീക്കം

Kerala
  •  2 days ago
No Image

പാലക്കാട്ട് കാളവണ്ടിക്ക് വഴി നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; 24 വയസ്സുകാരന്‍ കുത്തേറ്റു മരിച്ചു

Kerala
  •  2 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ സഊദിക്ക് റെക്കോഡ്; എം.ബി.പി.എസ് വേഗത

Saudi-arabia
  •  2 days ago