ത്‌വ കൊലപാതകം: കശ്മിരില്‍ ബന്ധം അവസാനിപ്പിക്കേണ്ടെന്ന് പി.ഡി.പിയും ബി.ജെ.പിയും
കജമ്മു: കത്‌വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് രാജ്യവ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഭരണകക്ഷി പാര്‍ട്ടികളായ പി.ഡി.പിയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അവസാനിപ്പിക്കേണ്ടതില്ലെന്ന് തീരുമാനം. ഇരുപാര്‍ട്ടികളും കശ്മിരില്‍ പ്രത്യേകം യോഗം ചേര്‍ന്നാണ് ബന്ധം തുടരാനുള്ള തീരുമാനം കൈക്കൊണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഉയര്‍ന്ന രാജ്യവ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പി.ഡി.പി ഇന്നലെ ശ്രീനഗറിലും ബി.ജെ.പി ജമ്മുവിലും യോഗം ചേര്‍ന്നിരുന്നു. കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും സര്‍ക്കാരിന് പ്രതിസന്ധിയില്ലാതെയും വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാതിരിക്കാനുമാണ് പി.ഡി.പി തീരുമാനിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ പി.ഡി.പി മന്ത്രി നയീം അക്തര്‍ പറഞ്ഞു. ഈ ദാരുണ സംഭവത്തില്‍ കശ്മിരിലെ ജനവികാരത്തോടൊപ്പം അണിചേര്‍ന്ന രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പി.ഡി.പി നന്ദി അറിയിച്ചു. ഇരുപാര്‍ട്ടികളും നേരത്തെയുണ്ടായിരുന്ന രീതിയിലുള്ള സൗഹൃദാന്തരീക്ഷം ഭാവിയില്‍ തുടരില്ലെന്ന് ഏറെക്കുറെ ഉറപ്പായ സാഹചര്യത്തില്‍ അടുത്ത നടപടിയെന്താണെന്നുള്ള ആലോചനക്കായാണ് പ്രത്യേകം യോഗങ്ങള്‍ ചേരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."