ഉന്നാവോ പീഡനം: പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മോദിക്ക് കത്ത്
ലഖ്നൗ: ഉന്നാവോയില്‍ ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ തുറന്ന കത്ത്. 2011ല്‍ ബലാത്സംഗ ചെയ്യപ്പെട്ട യു.പിയിലെ ബന്ദ ഗ്രാമത്തിലെ ഷബാസ്പൂര് സ്വദേശിയായ പെണ്‍കുട്ടിയാണ് താനെന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് കത്തെഴുതിയിരിക്കുന്നത്. 17ാം വയസിലാണ് ബി.എസ്.പി എം.എല്‍.എയായ പുരുഷോത്തം ദ്വിവേദി തന്നെ പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പറയുന്നു.
എം.എല്‍.എക്കെതിരേ ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയ തനിക്കും കുടുംബത്തിനുമെതിരേ ഭീഷണികളുണ്ടായി. ബന്ധുക്കള്‍ ഭയപ്പെട്ട് നാടുവിട്ടുപോയി.
എന്നാല്‍ എല്ലാ സമ്മര്‍ദ്ദങ്ങളും അതിജീവിച്ച് താന്‍ നിയമപരമായി പോരാടി. 2015ല്‍ ദ്വിവേദിയെ ബലാത്സംഗക്കുറ്റത്തിന് പത്തുവര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു.
എന്നാല്‍ ഉന്നാവോ ഇരയ്ക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അവര്‍ കത്തില്‍ പറയുന്നു. യു.പിയിലും കേന്ദ്രത്തിലും ബി.ജെ.പിയാണ് അധികാരത്തിലിരിക്കുന്നത്. ഭരണകക്ഷി മുന്നോട്ടുവരാത്ത പക്ഷം ഈ കേസും സമ്മര്‍ദ്ദത്തിലും ഭീഷണിയിലും ഒത്തുതീര്‍പ്പിലും മുങ്ങിപ്പോകുമെന്നുറപ്പാണെന്നും യുവതി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."