HOME
DETAILS

അടച്ചുപൂട്ടിയ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം: എ.ഐ.എസ്.എഫ്

  
backup
June 04 2016 | 23:06 PM

%e0%b4%85%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%81%e0%b4%aa%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%81%e0%b4%95%e0%b4%b3

തൃശൂര്‍: കേരളത്തില്‍ ലാഭകരമല്ലെന്ന് പറഞ്ഞ് അടച്ചുപൂട്ടിയ സ്‌കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് പ്രവര്‍ത്തിപ്പിക്കണമെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് പറഞ്ഞു. കിരാലൂര്‍ പരശുരാമ മെമ്മോറിയല്‍ സ്‌ക്കൂള്‍ ഉള്‍പ്പെടെ കേരളത്തില്‍ സ്‌ക്കൂളുകള്‍ അടച്ചു പൂട്ടുന്നതിനെതിരേ എ.ഐ.എസ്.എഫ് തൃശൂര്‍ ജില്ലാ കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്യാല്‍ പുതുക്കാട്.
പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നേടാനുള്ള അവസരം നിഷേധിക്കപ്പെടരുത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതും വിദ്യാഭ്യാസ മന്ത്രിയുടെ നിലപാടും സ്വാഗതര്‍ഹമാണ്. വിദ്യാഭ്യാസത്തില്‍ ലാഭ നഷ്ട കണക്കുകള്‍ നിരത്തി സ്‌ക്കൂള്‍ നിര്‍ത്തുന്നത് കേരളത്തിന്റെ പാരമ്പര്യത്തിന് ചേര്‍ന്നതല്ല.
മാനേജ്‌മെന്റുകള്‍ ഭൂമിയിലുള്ള ലാഭം കണ്ടുകൊണ്ടാണ് സ്‌ക്കൂളുകള്‍ അടച്ചു പൂട്ടുവാന്‍ തിടുക്കം കാണിക്കുന്നത്. അതിന് കോടതികള്‍ പിന്തുണ നല്‍കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ല. കോടതികള്‍ സാധാരണക്കാരുടെ പ്രയാസങ്ങളും മനസിലാക്കണം.  സ്വകാര്യ മാനേജമെന്റ് സ്‌ക്കൂളുകള്‍ നടത്തുന്ന വിദ്യാഭ്യാസ കച്ചവടം കാണാതെ പോവരുത്. അത്തരം സ്‌ക്കൂളുകളില്‍ പോയി പഠിക്കുവാന്‍ സാധാരണ വിദ്യാര്‍ഥികള്‍ക്ക് ആവില്ല. പണമുള്ളവന് മാത്രം വിദ്യാഭ്യാസം എന്ന നിലവാരത്തിലേക്ക് കേരളം മാറുന്നത് ആശങ്കാജനകമാണ്. പൊതു വിദ്യാഭ്യാസവും വിദ്യാലയങ്ങളും സംരക്ഷിക്കുവാന്‍ ഏതറ്റം വരെയുള്ള പോരാട്ടങ്ങള്‍ക്കും എ.ഐ.എസ്.എഫ് നേതൃത്വം നല്‍കുമെന്നും ശ്യാല്‍ പുതുക്കാട് പറഞ്ഞു.
ജില്ലാ വൈസ് പ്രസിഡന്റ് വി.എസ് ഫാസില്‍ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുബിന്‍ നാസര്‍, എന്‍.കെ സനല്‍കുമാര്‍ സംസാരിച്ചു. പ്രകടനത്തിന് ചിന്നു ചന്ദ്രന്‍, കെ.വി ജിതിന്‍, വിഷ്ണു സുഗതന്‍, വിഷ്ണു.വി.യു, കീര്‍ത്തി.കെ.ആര്‍, രാകേഷ് കെ.ആര്‍, ജിഷ്ണു.കെ.യു എന്നിവര്‍ നേതൃത്വം നല്‍കി.






Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago