നിര്‍മാണം പൂര്‍ത്തീകരിച്ച ഓവുചാലിന് സ്ലാബ് സ്ഥാപിച്ചില്ല: അപകടം പതിവാകുന്നു
കൊടുവള്ളി: വ്യാഴാഴ്ച ഉദ്ഘാടനം ചെയ്ത കൊടുവള്ളി ഹൈസ്കൂള്‍ ആസാദ് റോഡിന്റ ഫുട്പാത്തിന് സ്ലാബ് സ്ഥാപിക്കാത്തതിനാല്‍ അപകടം പതിവാകുന്നു. കൊടുവള്ളി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം ചാവിടി കുന്ന് റേഡിന്റെ പ്രവേശന കവാടത്തിലാണ് സ്ലാബുകള്‍ സ്ഥാപിക്കാത്തത്. റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി ഈ ഭാഗത്ത് ഫുട്പാത്ത് നിര്‍മിച്ച് കൈവരികള്‍ സ്ഥപിച്ചിട്ടുണ്ട്. എന്നാല്‍
ചാവിടികുന്ന് റോഡ് പ്രവേശന കവാടത്തില്‍ ഓവുചാലിന് കുറുകെ സ്ലാബുകള്‍ സ്ഥാപിച്ചിട്ടില്ല. ഓവുചാലില്‍ മണ്ണ് നിറഞ്ഞ നിലയിലാണ്. ഈ റോഡിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്തതിനാല്‍ ചാവിടി കുന്ന് ഭാഗത്തേക്ക് പോകുന്നവര്‍ ഇവിടെ വാഹനങ്ങള്‍ നിര്‍ത്തി നടന്ന് പോകേണ്ട അവസ്ഥയാണ്രാത്രികാലങ്ങളില് ഓവുചാലില്‍ വീണ് പരുക്കേല്‍ക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്
ഇതുമായി ബന്ധപെട്ട് പി.ഡബ്യു.ഡി അധികാരികളെ സമീപിച്ചപ്പോള്‍ നാട്ടുകാരോട് സ്ലാബ് ഇട്ട് മൂടാനാണ് നിര്‍ദേശിച്ച തെന്നാണ് പരിസരവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."