HOME
DETAILS
MAL
സംഘപരിവാര അജണ്ട കരുതിയിരിക്കുക: അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍
backup
April 15 2018 | 05:04 AM
തൊടുപുഴ: മതേതര ഇന്ത്യയെ ഏകാധിപത്യത്തിലേക്കു നയിക്കുന്ന സംഘപരിവാര ഫാഷിസ്റ്റ് വര്‍ഗീയ അജണ്ടകള്‍ക്കെതിരേ കരുതിയിരിക്കണമെന്ന് അല്‍ കൗസര്‍ ഉലമാ കൗണ്‍സില്‍ ജില്ലാ സമിതി ഓര്‍മപ്പെടുത്തി. ഇന്ത്യയുടെ സൗന്ദര്യം അതിന്റെ വൈവിധ്യമാണ്. ജനാധിപത്യവും മതേതരത്വവും മനുഷ്യാവകാശങ്ങളും കാറ്റില്‍പ്പറത്തി സംഘപരിവാരം നടത്തുന്ന തേര്‍വാഴ്ച നാടിനെ അപകടത്തിലേക്കു തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്.
ഈ സന്ദര്‍ഭത്തില്‍ പണ്ഡിതരുടെ ഉത്തരവാദിത്വവും സേവനവും നിര്‍ണായകമാണ്. കാശ്മീരില്‍ അതിനിഷ്ടൂരമായി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നതിനു സമൂഹ മനസ്സാക്ഷി മാപ്പുനല്‍കില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. അല്‍ കൗസര്‍ ജില്ലാ പ്രസിഡന്റ് അബ്ദുറഷീദ് മൗലവി, സെക്രട്ടറി മുഷ്താഖ് മൗലവി, ഖജാഞ്ചി ഇംദാദുല്ലാ മൗലവി, വൈസ് പ്രസിഡന്റ് സുബൈര്‍ മൗലവി, അബൂബക്കര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."