മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമാരംഭിച്ചു
പറവൂര്‍: ചേന്ദമംഗലം പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ രണ്ടാംഘട്ടമാരംഭിച്ചു.പഞ്ചായത്തിലെ എല്ലാ സര്‍ക്കാര്‍
ഓഫീസുകളും സ്‌കൂളുകളും പൊതുസ്ഥാപനങ്ങളും ശുചീകരണങ്ങള്‍ നടത്തി ജലജന്യരോഗങ്ങള്‍ക്കെതിരെ കര്‍ശനജാഗ്രത പുലര്‍ത്താനാണ് പഞ്ചായത്തിന്റെ ശ്രമമെന്ന് ശുചീകരണവേലകള്‍ ഉദ്ഘാടനംചെയ്തുകൊണ്ട് പ്രസിഡന്റ് എ.എം ഇസ്മായില്‍ പറഞ്ഞു.
എല്ലാ വാര്‍ഡുകളിലും അതതു മെമ്പര്‍മാരുടെ നേതൃത്വത്തില്‍ സന്നദ്ധസംഘടനകളുടെയും കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെയും റസിഡന്‍സ് അസോസിയേഷന്‍ എന്നിവരുടെ സഹകരണത്തോടെ ശുചീകരണ ജോലികള്‍ ചെയ്യും. പരിസ്ഥിതിദിനമായ ഇന്ന് വാര്‍ഡുകളില്‍ വൃക്ഷത്തികള്‍ വച്ചുപിടിപ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
വൈസ് പ്രസിഡന്റ് നിതസ്റ്റാലിന്‍ അധ്യക്ഷതവഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റ്റ്‌റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വേണു കെ വളപ്പില്‍, വികസനസമിതി ചെയര്‍മാന്‍ പി.എ രാജേഷ്, ക്ഷേമകാര്യ സമിതി ചെയര്‍പേഴ്‌സണ്‍ ലീനവിശ്വം, മറ്റു പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."