കേരളത്തില്‍ ഫിലിം അക്കാദമി തുടങ്ങാന്‍ ആഗ്രഹമെന്ന് ജയരാജ്
മലപ്പുറം: പുതിയ തലമുറയ്ക്കു സിനിമയെക്കുറിച്ചു പഠിക്കാന്‍ കേരളത്തില്‍ ഫിലിം അക്കാദമി തുടങ്ങാന്‍ ആഗ്രഹിക്കുന്നതായി മികച്ച സംവിധായകനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ജയരാജ്. ഏഴു ദേശീയ അവാര്‍ഡുകള്‍ ലഭിച്ച തനിക്കു സമൂഹത്തിനായി തിരിച്ചു വല്ലതും നല്‍കണമെന്ന തോന്നലാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
പുതുതലമുറയില്‍ പ്രതീക്ഷയുണ്ട്. വിദ്യാഭ്യാസ യോഗ്യതയല്ല, സിനിമയോടുള്ള അഭിരുചിയാണ് ഫിലിം അക്കാദമിയില്‍ പ്രവേശനത്തിനുള്ള മാനദണ്ഡമാക്കുകയെന്നും മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദി ഗസ്റ്റ് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ഭാര്യ സബിതാ ജയരാജുമൊന്നിച്ചാണ് അദ്ദേഹം പ്രസ്‌ക്ലബിലെത്തിയത്.
കോട്ടയം സ്വദേശിയാണെങ്കിലും ഭാര്യ സബിതയെ കണ്ടെത്തിയതു മുതല്‍ മലപ്പുറം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. ആതിഥ്യ മര്യാദയിലും സ്‌നേഹപ്രകടനങ്ങളിലും ഫുട്‌ബോളിലുമെല്ലാം മലപ്പുറത്തിനു സവിശേഷതകള്‍ ഏറെയുണ്ട്. രാജ്യത്തു നടക്കുന്ന അക്രമങ്ങള്‍ ഏറെ വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."