വേനല്‍ മഴ: ഇരിക്കൂറില്‍ വ്യാപക നാശം
ഇരിക്കൂര്‍:ഇരിക്കൂറിലും പരിസരങ്ങളിലും വേനല്‍മഴയില്‍ കനത്ത നാശനഷ്ടം.പെടയങ്കോട് ടൗണ്‍ ജുമാ മസ്ജിദിനു സമീപത്ത് സംസ്ഥാന പാതയില്‍ വലിയ തണല്‍മരം പൊട്ടിവീണ് സംസ്ഥാന പാതയില്‍ ഒന്നര മണിക്കൂര്‍ നേരം ഗതാഗതം തടസപ്പെട്ടു.
ഇരിട്ടിയില്‍ നിന്നും എത്തിയ അഗ്‌നിശമന സേനാവിഭാഗവും നാട്ടുകാരും ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയത്. സമീപത്തെ ഏതാനും വൈദ്യുതി തൂണകളും തകരുകയും ചെയ്തതിനാല്‍ ഇന മേഖലയില്‍ വൈദ്യുതി തടസവുമുണ്ടായി.
ചേടിച്ചേരി, പെരുവളത്ത് പറമ്പ് ,കുളിഞ്ഞ കുട്ടാവ്, കോളോട്, നിടുവള്ളൂര്‍,പട്ടുവം, പട്ടീല്‍, പാറ്റക്കല്‍, കല്യാട്, പൈസായി, വയക്കാം കോട്, ചുങ്ക സ്ഥാനം എന്നിവിടങ്ങളില്‍ മരക്കൊമ്പുകള്‍ പൊട്ടിതൂണുകളിലും കമ്പികളിലുംവീണു.ഇരിക്കൂര്‍ കോളോട് റോഡരിലെ ് കബീറിന്റെ നേന്ത്രവാഴത്തോട്ടത്തിലെ നൂറിലധികം വാഴകള്‍ കാറ്റില്‍ നിലംപൊത്തി. കുലച്ചതും കുലക്കാറായതുമായ വാഴകളാണ് നശിച്ചത്. 25,000 രൂപ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.
കൊടോളിപ്പറത്തെ ദാമോദരന്റെ ഇരുനൂറിലധികം നേത്ര വാഴകള്‍ കാറ്റില്‍ നശിച്ചു. ചേടിച്ചേരിയിലും ചൂളിയാട്ടം നേന്ത്രവാഴകള്‍ നശിച്ചു. നിരവധി വീട്ടപറമ്പുകളിലെ മൈസൂര്‍, പൂവന്‍ കദളി, അടുക്കന്‍ വാഴകളും നശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."