കാട്ടിലേക്കു തുരത്തിയ കാട്ടാനക്കൂട്ടം തിരിച്ചെത്തി
ഇരിട്ടി: ഒരാഴ്ച മുന്‍പ് വനപാലകര്‍ കാട്ടിലേക്ക് തുരത്തിവിട്ട കാട്ടാനക്കൂട്ടം വീണ്ടും ഫാമില്‍ തിരിച്ചെത്തി. ഫാം രണ്ടാം ബ്ലോക്കിലെ രണ്ടു വൈദ്യുതി തൂണുകള്‍ കുത്തിവീഴ്ത്തിയ ശേഷം കായ്ഫലമുള്ള രണ്ട് തെങ്ങുകളും നൂറോളം ചക്കകളും തൊഴിലാളികള്‍ വിശ്രമത്തിനും ഭക്ഷണം കഴിക്കുന്നതിനുമായി ഉപയോഗിക്കുന്ന ഷെഡും നശിപ്പിച്ചു. ഒരാഴ്ച മുന്‍പായിരുന്നു വനം വകുപ്പിന്റെയും ഫാം സെക്യൂരിറ്റി ജീവനക്കാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി ആനകളെ വനത്തിലേക്ക് തുരത്തിവിട്ടത്. ഈ സമയത്തു എട്ടോളം ആനകള്‍ ഫാമിന്റെ അധീനതയിലുള്ള മേഖലകളില്‍ ഉണ്ടായിരുന്നു. മാസങ്ങളായി ഇവിടെ തമ്പടിച്ച ഇവയെ മുഴുവന്‍ കാട്ടിലേക്ക് തുരത്തിയെന്നാണു വനം വകുപ്പ് അവകാശപ്പെടുന്നത്. ആറളം വനമേഖലയില്‍നിന്നു അഞ്ചു കിലോമീറ്ററിലധികം ദൂരമുള്ള ഒന്ന്, രണ്ടു ബ്ലോക്കുകളിലാണ് ഇപ്പോള്‍ ആനകളുള്ളത്. ഇവ കടന്നുവന്ന ഇടം ഏറെയും വീടുകളുള്ള പുനരധിവാസ മേഖലകളുമാണ്. പാലപ്പുഴയോട് ചേര്‍ന്ന് കിടക്കുന്ന ഒന്നും രണ്ടും ബ്ലോക്കുകളില്നിന്നു വീണ്ടും ഇവയെ തുരത്തി കാട്ടില്‍ എത്തിക്കണമെങ്കില്‍ കിലോമീറ്ററുകള്‍ ജനവാസ മേഖലയിലൂടെ സഞ്ചരിക്കേണ്ടി വരും. സാമ്പത്തിക പ്രതിസന്ധിയില്‍ വിഷമിക്കുന്ന ഫാമില്‍ ആനകള്‍ മൂലം ഉണ്ടാകുന്ന വിളനാശം ലക്ഷങ്ങളുടെ വരുമാന നഷ്ടമാണ് ഉണ്ടാക്കുന്നത്. പ്രതിവര്‍ഷം രണ്ടുകോടിയിലേറെ തെങ്ങില്‍നിന്നു വരുമാനം ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പോള്‍ ഒന്നരക്കോടിക്ക് താഴെയെത്തി. ഏറെ കായ്ഫലമുള്ള നൂറു കണക്കിന് തെങ്ങുകളാണ് അടുത്ത കാലത്തായി കാട്ടാനകള്‍ നശിപ്പിച്ചത്. അക്രമകാരിയായ കാട്ടാനയെ പിടികൂടാന്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികള്‍ ഒന്നും ഉണ്ടാകുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."