അങ്ങിങ്ങ് ഹര്‍ത്താല്‍: ചിലയിടത്ത് വാഹനങ്ങള്‍ തടയുന്നു, വ്യാജപ്രചരണത്തിന് കാസര്‍കോട് 25 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: സംസ്ഥാനത്ത് ചില ഭാഗങ്ങളില്‍ ഹര്‍ത്താല്‍. കത്‌വയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ ജനകീയ ഹര്‍ത്താലിന് സോഷ്യല്‍മീഡിയയില്‍ ആഹ്വാനമുണ്ടായിരുന്നു. എന്നാല്‍ ഹര്‍ത്താലിന് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയോ സംഘടനകളുടെയോ പിന്തുണയില്ല.
ചിലയിടത്ത് ആളുകള്‍ വാഹനം തടയുന്നുണ്ട്. ജനകീയ ഹര്‍ത്താലിനാണ് സോഷ്യല്‍ മീഡിയയില്‍ ആഹ്വാനമുണ്ടായിരുന്നതെങ്കിലും വാഹനങ്ങള്‍ തടയുന്നതും കടയടപ്പിക്കുന്നതും ആരാണെന്നു വ്യക്തമല്ല.
[caption id="attachment_518265" align="aligncenter" width="630"] തളിപ്പറമ്പ് മാര്‍ക്കറ്റ്[/caption]
മലപ്പുറം ജില്ലയിലെ പള്ളിക്കല്‍ ബസാറില്‍ ഹര്‍ത്താല്‍ പൂര്‍ണം. കട കമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു. ഓട്ടോടാക്‌സി, ബസുകള്‍ ഓടിയില്ല. സ്വകാര്യ വാഹനങ്ങള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. ഇത് ചെറിയ സംഘര്‍ഷത്തിന് കാരണമായി. പൊലിസ് എത്തിയതോടെയാണ് തടഞ്ഞിട്ട വാഹനങ്ങള്‍ക്ക് പോകാനായത്.
ഹര്‍ത്താലനുകൂലികള്‍ ദേശീയപാതയില്‍ താമരശ്ശേരി പരപ്പന്‍ പൊയിലില്‍ വാഹനങ്ങള്‍ തടഞ്ഞു. കോഴിക്കോട് ബേപ്പൂര്‍ റൂട്ടിലും ബസുകള്‍ ഓടുന്നില്ല. കൊടുവള്ളിയില്‍ ബസുകള്‍ തടയുന്നുണ്ട്. ഇതേത്തുടര്‍ന്ന് ബസ്റ്റാന്റില്‍ ചെറിയ സംഘര്‍ഷാവസ്ഥയുണ്ടായി.
കണ്ണൂര്‍ ബസ്റ്റാന്റില്‍ കടകള്‍ അടഞ്ഞുകിടക്കുന്നു. ചില കടകള്‍ക്കു മുന്നില്‍ ജനകീയ ഹര്‍ത്താല്‍ എന്ന പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. നഗരത്തില്‍ ഒരു സംഘം ആളുകള്‍ എത്തി കട അടപ്പിച്ചിട്ടുണ്ട്. പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെന്നു വ്യാപാരികള്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടില്ലെന്നു എസ്.ഡി.പി.ഐ നേതാക്കള്‍ പറഞ്ഞു. തളപ്പറമ്പിലും നഗരം ശൂന്യമാണ്.
ഹര്‍ത്താലെന്ന് വ്യാജപ്രചരണം: കാസര്‍കോട് 25 പേര്‍ അറസ്റ്റില്‍
തിങ്കളാഴ്ച ഹര്‍ത്താലെന്ന് വ്യാജപ്രചരണം നടത്തിയെന്ന പേരില്‍ കാസര്‍കോട്ട് 25 പേരെ അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണാണ് ഇക്കാര്യം അറിയിച്ചത്. വാഹനം തടയാന്‍ ശ്രമിച്ചവരുടെ ബൈക്കുകളും രണ്ട് ഓട്ടോറിക്ഷകളും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."