കത്‌വ: തലസ്ഥാനത്തും പ്രതിഷേധം
തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്‌വയില്‍ അതിക്രൂരമായി കൊല്ലപ്പെട്ട എട്ടുവയസുകാരി പെണ്‍കുട്ടിക്കായി തലസ്ഥാന നഗരത്തിലും പ്രതിഷേധം.
കുറ്റവാളികളെ തൂക്കിലേറ്റണമെന്നും, കുറ്റവാളികള്‍ക്ക് പിന്തുണ നല്‍കിയ വര്‍ഗീയ സംഘടനകളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകളും നവമാധ്യമ കൂട്ടായ്മയും നഗരത്തില്‍ പ്രകടനം നടത്തി.
സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനു പേര്‍ ഓരോ പ്രകടനത്തിലും പങ്കെടുത്തു. കേരളാ സ്‌ക്രാപ്പ് മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടേറിറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ വി.എസ് ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ലോകചരിത്തില്‍ തന്നെ ഏറ്റവും മൃഗീയമായ സംഭവമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. മനസാക്ഷി മരവിച്ചവരാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്.
എന്നിട്ടും ഇതിനെ ന്യായീകരിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചിലര്‍ നടത്തുന്നത്.
കുറ്റകാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണമെന്നും ശിവകുമാര്‍ പറഞ്ഞു. നേതാക്കളായ മുഹമ്മദ് ആരിഫ്, അനന്തപുരി മണികണ്ഠന്‍ സംസാരിച്ചു.
വുമണ്‍ ഇന്ത്യാ മൂവ്‌മെന്റ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.എസ്.ഡി.പി.ഐ ജില്ലാ വൈസ്പ്രസിഡന്റ് വേലുശേരി സലാം ഉദ്ഘാടനം ചെയ്തു.
അഖിലേന്ത്യാ മഹിളാ സാസ്‌കാരിക സംഘടന(എ.ഐ.എം.എസ്) നടത്തിയ മാര്‍ച്ച് സെക്രട്ടറി ഷൈലാ കെ. ജോണ്‍ ഉദ്ഘാടനം ചെയ്തു.
എസ് ദുര്‍ഖാന്‍, ആര്‍. കുമാര്‍, എസ് മിനി, ആര്‍ ബിജു സംസാരിച്ചു. ഹെല്‍പ്പിങ് ഹാര്‍ട്‌സ് കൂട്ടായ്മായുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മൗന ജാഥനടത്തി. പ്രതികരിക്കാത്ത ജനതയ്ക്ക് മുന്നില്‍ നീതിക്കായി എന്ന മുദ്രാവാക്യവുമായാണ് പ്രതിഷേധം സംഘടിപ്പിച്ചത്. വിവിധ നവമാധ്യമ കൂട്ടായ്മകളും പ്രതിഷേധ പ്രകടനം നടത്തി.
കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് ആന്‍ഡ് ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ രാത്രി മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തി. അജില്‍ മണിമുക്ക് ഷാജി, ജെലീല്‍, പ്രേം കുമാര്‍, അവിനാഷ്, ഉണ്ണി നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."