HOME
DETAILS
MAL
കോടതിയുടെ കനിവ് കാത്ത് തണല്‍ മരം
backup
June 05 2016 | 00:06 AM
കൊട്ടാരക്കര: ക്ഷേത്ര പ്രവേശനവിളംബരവുമായി ബന്ധപ്പെട്ട് ഗാന്ധിജി കൊട്ടാരക്കര തൃക്കണ്ണമംഗല്‍ ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ തണലേകിയ മരം ഇന്ന് നിലനില്‍പ്പ് ഭീഷണിയില്‍.
ക്ഷേത്ര ഭരണ സമിതി മരം വെട്ടി മാറ്റാനുള്ള ശ്രമത്തിലാണ്. അറ് മാസം മുമ്പ് ഭരണ സമിതി മരം വെട്ടുന്നതിന് രംഗത്തെത്തിയപ്പോള്‍ നാട്ടുകാരും പരിസ്ഥിതി സംരക്ഷകരും ഇടപെട്ട് തടഞ്ഞിരുന്നു. എന്നാല്‍ പിന്നീട് മരത്തിന്റെ ചില്ലകളധികവും ഇവര്‍ വെട്ടി മുറിച്ചു. നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും വിവരമറിഞ്ഞെത്തിയപ്പോഴേക്കും മരത്തിന്റെ ശിഖരങ്ങള്‍ നിലം പതിച്ചിരുന്നു. മരം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."