HOME
DETAILS
MAL
ആലത്തിയൂരില്‍ പൊലിസ് ലാത്തി വീശി; കുറ്റിപ്പുറത്ത് ഇരുപതോളം പേര് അറസ്റ്റില്‍
backup
April 17 2018 | 05:04 AM
തിരുന്നാവായ: റോഡില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ടയറുകള്‍ കത്തിച്ചതുമായി ബന്ധപ്പെട്ട് പൊലിസ് ലാത്തി വീശി. കടകള്‍ അടപ്പിക്കുന്നതിനും വാഹനങ്ങള്‍ തടയുന്നതിനുമായി സംഘടിച്ചെത്തിയ ജനകൂട്ടം റോഡിനു നടുവില്‍ തീയിട്ടതാണ് പ്രശ്നമായത്.
പൊലിസെത്തി ഇവരെ വിരട്ടിയോടിക്കുകയായിരുന്നു. റോഡരികിലുണ്ടായിരുന്ന ബൈക്കുകള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. അതെ, സമയം പൊലിസ് പ്രകോപനപരമായി പൊരുമാറിയതായി ആക്ഷേപമുണ്ട്. തിരൂര്‍ സി.ഐയുടെ നേതൃത്വത്തില്‍ പൊലിസെത്തിയാണ് ഹര്‍ത്താര്‍ അനുകൂലികളെ നേരിട്ടത്. കുറ്റിപ്പുറത്ത് വാഹന ഗതാഗതം തടസപ്പെടുത്താന്‍ ശ്രമിച്ച ഇരുപതോളം ഹര്‍ത്താല്‍ അനുകൂലികളെ കുറ്റിപ്പുറം പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."